ഹൈക്കമാൻഡ് ചർച്ചകൾ നിർണായക ഘട്ടത്തിൽ; എം.എൽ.എമാരുടെ അഭിപ്രായ ശേഖരണം പൂർത്തിയാക്കി അന്തിമ തീരുമാനം മെയ് 10-നകം
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ആവേശഭരിതമാക്കി കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന നിർണായക പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഈ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകിയതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ കൂടുതൽ സജീവമായി. തീരുമാനം മെയ് 10-നകം ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം AICC ഞായറാഴ്ച നടത്തുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അറിയിച്ചത്. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം.എൽ.എമാരുടെ അഭിപ്രായം വിശദമായി കേട്ടശേഷം, സമവായപരമായ തീരുമാനത്തിലേക്ക് നേതൃത്വം കടക്കുമെന്ന
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവർ എം.എൽ.എമാരുമായി വ്യക്തിഗത കൂടിക്കാഴ്ചകൾ ആരംഭിച്ചു. ഓരോ എം.എൽ.എയുടെയും നിലപാടുകളും അഭിപ്രായങ്ങളും പ്രത്യേകം രേഖപ്പെടുത്തിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിനിടെ, ഹോട്ടലിൽ എത്തിയ മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു.
ഘടകകക്ഷി നേതാക്കളുമായുള്ള നിർണായക ചർച്ചകൾ വൈകീട്ടോടെ നടക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കി തർക്കരഹിതമായ തീരുമാനം ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് എം.എൽ.എമാർ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ അധികാരം എഐസിസി പ്രസിഡന്റിന് കൈമാറിയതായും നേതാക്കൾ അറിയിച്ചു.അതേസമയം, മന്ത്രിസഭാ രൂപീകരണത്തിൽ കൂടുതൽ സമയം വേണ്ടിവരുമെന്ന സൂചനയും ലഭിക്കുന്നു. മുഖ്യമന്ത്രി കൂടാതെ ഘടകകക്ഷി മന്ത്രിമാർ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഹൈക്കമാൻഡിന്റെ കർശന മേൽനോട്ടത്തിൽ അന്തിമമാക്കും.
മന്ത്രിസ്ഥാന നിർണയത്തിൽ മെറിറ്റിന് മുൻഗണന നൽകണം, ഗ്രൂപ്പ് താൽപര്യങ്ങൾ ഒഴിവാക്കണമെന്നും രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയതായാണ് വിവരം. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് വിശദമായ ചർച്ചകൾ ആരംഭിക്കുമെന്നും, അതിനുശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കേരള രാഷ്ട്രീയത്തിന്റെ അടുത്ത അഞ്ച് വർഷത്തെ ദിശ നിർണ്ണയിക്കുന്ന നിർണായക തീരുമാനം ആയതിനാൽ, കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനത്തിനായി സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
