ഗുരുവായൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ ആലക്കൽ വേണുഗോപാലനെ പുരാതന നായർ തറവാട്ട് കൂട്ടായ്മ അനുസ്മരിച്ചു.
ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ചേർന്ന അനുസ്മരണ ചടങ്ങ് ജനു ഗുരുവായൂർ വേണുഗോപാലന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡണ്ട് കെ ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന: സെക്രട്ടറി അനിൽ കല്ലാറ്റ്, കോ – ഓർഡിനേറ്റർ അഡ്വ രവി ചങ്കത്ത്, വിവിധ സംഘടനാ ഭാരവാഹികളായ മധു കെ നായർ , പി പി വർഗ്ഗീസ്, കെ കെ ശ്രീനിവാസൻ, ശ്രീകുമാർ പി നായർ, എം ശ്രീനാരായണൻ, വി ബാലകൃഷണൻ നായർ, മുരളി അകമ്പടി, രവിന്ദ്രൻ വട്ടറങ്ങത്ത് എന്നിവർ സംസാരിച്ചു.
അനൂപ് കോമത്ത്, ദാക്ഷായണി തെക്കും തറയിൽ, നിർമ്മല നായ്ക്കത്ത്, രാധാമണി ചാത്തനാത്ത്, കാർത്തിക അനൂപ്, കോമളം പെരുമ്പ്ര ശ്യാർ, ഹരിദാസ് മാമ്പുഴ വി ബാലചന്ദ്രൻ, കൂവപ്പള്ളി ശ്രീധരപണിക്കർ, ജയറാം അത്തിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.