ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് പാളത്തിന് മുകളിൽ സൂപ്പർ സ്ട്രക്ചർ നിർമാണത്തിന്, റെയിൽവേയുടെ പരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) അനുമതി ലഭിച്ചു.
റെയിൽവേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക അനുമതിയും ലഭ്യമായതോടെ ജൂൺ മാസം ആദ്യവാരത്തിൽ തന്നെ പാളത്തിന് മുകളിലുള്ള ഗർഡറുകൾ സ്ഥാപിക്കാൻ സാധിക്കുന്നതാണ്. RDSO അനുമതി വൈകുന്ന സാഹചര്യത്തിൽ, കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനു ട്വീറ്റ് ചെയ്തിരുന്നതും കേരള മുഖ്യമന്ത്രി, റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ എന്നിവരോട് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുന്നതിന് അഭ്യർത്ഥിച്ചിരുന്നതുമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗുരുവായൂരിന്റെ പ്രത്യകസാഹചര്യം കണക്കിലെടുത്ത് ലക്നൗവിലുള്ള റെയിൽവേ പരിശോധന വിഭാഗം പരിശോധന നടത്തി 18.05.2023ന് അനുമതി നൽകിയത്.
ജൂലൈ മാസത്തോടെ റെയിൽവേ മേൽപ്പാലം നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അറിയിച്ചു.