the digital signature of the temple city

ഭക്തിസാന്ദ്രമായി പാലയൂർ തീർത്ഥ കേന്ദ്രത്തിൽ പെസഹ ആചരിച്ചു.

ചാവക്കാട്: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ 2026 ഏപ്രിൽ 02, പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഒരു പ്രധാന ദിനമാണിത്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും, വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മയായാണ് ഈ ദിവസം ആചരിക്കുന്നത്.

- Advertisement - Guruvayoor image

രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ആഘോഷമായ ദിവ്യബലിക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമികത്വം നൽകി. അസി വികാരി റവ ഫാ നിതിൻ താഴത്ത്  വചന സന്ദേശം നൽകി. റവ ഫാ മാത്യു തുണ്ടത്തിൽ MCBS, റവ ഫാ അഗസ്റ്റിൻ കുളപ്പുറം TOR എന്നിവർ സഹ കാർമ്മികരായി. തുടർന്ന് യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി കാണിച്ച എളിമയുടെ മാതൃക അനുസ്മരിച്ചുകൊണ്ട് കാൽകഴുകൽ ശുശ്രൂഷ നടത്തപ്പെട്ടു. ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.തുടർന്ന് ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമായി.

വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ദിവ്യകാരുണ്യ പൊതു ആരാധന ഉണ്ടായിരിക്കും. തുടർന്ന് വീടുകളിൽ പെസഹ അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തപ്പെടും. പാലയൂർ ഇടവക കുട്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ പെസഹാ ദിനത്തിന്റെ ദൃശ്യാവിഷ്കാരവും നടത്തപെടും. ഇടവക ട്രസ്റ്റിമാരായ  ഫ്രാൻസി ചൊവല്ലൂർ, സേവിയർ വാകയിൽ, ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ഹൈസൺ പി എ, സെക്രട്ടറി ജോയ് ചിറമ്മൽ, വിശുദ്ധ വാര കമ്മിറ്റി അംഗങ്ങളായ തോമസ് വാകയിൽ, ബിജു എം എ, ഷോബി ഫ്രാൻസിസ്, ജോയസി സിജെ, തുടങ്ങിയവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts