ഗുരുവായൂർ: മുതിർന്ന പത്രപ്രവർത്തകനും ഗുരുവായൂർ പ്രസ്റ്റ് ക്ലബ് അംഗവും. മലയാള മനോരമ പ്രതിനിധിയുമായ എ വേണുഗോപാലന്റെ വിയോഗത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം അർപ്പിച്ചു. അനുശോചന സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി.
പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൽഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുവായൂരിന്റെ ചരിത്രമറിയുന്ന വിജ്ഞാന കോശമായിരുന്നു എ വേണുഗോപാലൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ നിവേദിത, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, സിപിഎം ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, കീഴിയേടം രാമൻ നമ്പൂതിരി, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ എ ഹരിനാരായണൻ, താലപ്പൊലി സംഘം പ്രസിഡന്റ് എൻ പ്രഭാകരൻ നായർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി എൻ മുരളി, പി ഐ സൈമൺ മാസ്റ്റർ, ആർ നാരായണൻ, കെ പി കരുണാകരൻ, കെ ടി ശിവരാമൻ നായർ, ആർ വി അലി, ആചാര്യ സി പി നായർ, ആർ വി മജീദ്, ആർ രവികുമാർ, ആർ പരമേശ്വരൻ, കെ സുകുമാരൻ, ജനു ഗുരുവായൂർ, ആർ ജയകുമാർ, പി കെ രാജേഷ്ബാബു, വി പി ഉണ്ണിക്കൃഷ്ണൻ, എം ക .സജിവ്കുമാർ എന്നിവർ പ്രസംഗിച്ചു.