the digital signature of the temple city

കണ്ണൂരിൽ ചുവപ്പ് പാളയത്തിൽ വിള്ളൽ; തളിപ്പറമ്പിൽ വിമത നീക്കവുമായി ടി.കെ. ഗോവിന്ദൻ

പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിന് എതിർപ്പ് ശക്തം; പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെ നിർണായക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കാം

- Advertisement - Guruvayoor image

കണ്ണൂരിലെ സിപിഎം സംഘടനാ വലയത്തിൽ ഗൗരവമായ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെച്ച് മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി ടി.കെ. ഗോവിന്ദൻ പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന ശക്തമാകുന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി പികെ ശ്യാമളയെ പ്രഖ്യാപിച്ചതിനെതിരായ ശക്തമായ പ്രതിഷേധമാണ് ഈ നിർണായക നീക്കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.

തളിപ്പറമ്പിൽ പികെ ശ്യാമളക്കെതിരെ സ്വതന്ത്ര നിലപാടോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങാനാണ് ടി.കെ. ഗോവിന്ദന്റെ തീരുമാനം എന്ന വിവരമാണ് പുറത്തുവരുന്നത്. പാർട്ടിക്കകത്തെ ദീർഘകാല അസംതൃപ്തിയും സ്ഥാനാർത്ഥി നിർണയത്തിൽ നേതൃനിര സ്വീകരിച്ച നിലപാടിനോടുള്ള അതൃപ്തിയും ഇതിലൂടെ പരസ്യരൂപം കൈക്കൊള്ളുകയാണ്.

സ്ഥാനാർത്ഥി ചർച്ചകൾ അവസാനിച്ചതിന് പിന്നാലെ നടന്ന മണ്ഡലം കമ്മിറ്റിയിലും ജില്ലാ തല യോഗങ്ങളിലും ടി.കെ. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ഒരാഴ്ചക്കാലമായി പാർട്ടി കമ്മിറ്റികളിൽ നിന്ന് അകന്നു നിന്നത് സംഘടനയ്ക്കകത്ത് വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ വിമർശനം തുറന്നുപറഞ്ഞ അദ്ദേഹം പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും ഹാജരാകാതിരുന്നത് അസ്വാരസ്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

കണ്ണൂരിലെ പാർട്ടി ഗ്രാമമായി കണക്കാക്കപ്പെടുന്ന മലപ്പട്ടത്തെ സ്വാധീനമുള്ള നേതാവാണ് ടി.കെ. ഗോവിന്ദൻ. ദീർഘകാലം പാർട്ടി സംഘടനയിൽ പ്രവർത്തിച്ച അദ്ദേഹം ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനായും ഹാൻവീവ് ചെയർമാനായും ചുമതല വഹിക്കുന്ന അദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തളിപ്പറമ്പിൽ പാർട്ടിക്കകത്തെ അസംതൃപ്തി ശക്തമാകുന്നതിനിടെ കോൺഗ്രസ് നേതൃത്വവും ഈ രാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മണ്ഡലത്തിലെ സ്വന്തം സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കാതെ കാത്തുനിൽക്കാനുള്ള തീരുമാനം ഇതുമായി ബന്ധപ്പെടുത്തി കാണപ്പെടുന്നു. വിമത നീക്കം ഔദ്യോഗികരൂപം കൈക്കൊള്ളുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണമാകുമെന്നാണു വിലയിരുത്തൽ.

ഇന്നുതന്നെ ടി.കെ. ഗോവിന്ദന്റെ നിലപാട് ഔദ്യോഗികമായി പുറത്തുവരാൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാണ്. പ്രഖ്യാപനം വന്നാൽ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിൽ അതിന് വലിയ പ്രതിഫലനം ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts