ഗുരുവായൂർ: അന്തരിച്ച മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ ലേഖകനുമായ എ വേണുഗോപാലൻ അനുസ്മരണം വ്യാഴാഴ്ച രാവിലെ ഗുരുവായൂർ പ്രസ്സ് ക്ലബിൽ നടന്നു.
പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം കെ സജീവ് കുമാർ ട്രഷറർ പണിക്കശേരി രഞ്ജിത്, വി പി ഉണ്ണികൃഷ്ണൻ, വി അച്ചുത കുറുപ്പ്, അനിൽ കല്ലാറ്റ്, കല്ലൂർ ഉണ്ണികൃഷണൻ, രവി ചങ്കത്ത്, ശശി വല്ലാശ്ശേരി എന്നിവർ സംസാരിച്ചു.

