- Advertisement -[the_ad id="14637"]
തൃശൂർ: വടക്കുംനാഥൻ്റെ മണ്ണിൽ ഇനി തൃശൂർ പൂരവും ക്ഷേത്രോത്സവവും മാത്രം നടത്താനുള്ള സുപ്രധാന വിധിയുമായി ഹൈകോടതി.
തേക്കിൻകാട് മൈതാനത്ത് ഇനി മുതൽ പൊതു പരിപാടികൾ അനുവദിക്കില്ല. ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമിയിൽ ഉത്സവത്തിന് മാത്രമേ അനുമതി നൽകാവൂ എന്ന് ഹൈന്ദവ സംഘടനകളുടെ പരാതിയിലാണ് കേരള ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രീയ പരിപാടികളുൾപ്പെടെ നിരവധി സമ്മേളനങ്ങൾ തേക്കിൻകാട് മൈതാനത്ത് നടക്കുന്നുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരസ്യ ബോർഡുകളും നീക്കം ചെയും.