പാലക്കാട്: പാലക്കാട് ഭഗവതിയുടെ ധർമ്മ അനുഷ്ഠാന കർമ്മ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ഭഗവതിയുടെ കൽപ്പന രാശി പ്രകാരം മെയ് 5 മുതൽ 17 വരെ കൂടിയ ദിവസങ്ങളിൽ പാലക്കാട് ഭഗവതിയുടെ അനുഷ്ഠാന മണ്ഡപത്തിൽ നടന്നു വന്നിരുന്ന ഗായത്രി സുകൃത ഹോമത്തിനും, ഗുരുതി പൂജയ്ക്കും, ചണ്ഡിക ഹോമത്തിനും ബുധനാഴ്ച സമാപനമായി.
ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി നേരിട്ടും അല്ലാതെയും ഭഗവതിയുടെ കൽപ്പന രാശി പ്രകാരം അനുഷ്ഠാന മണ്ഡപത്തിൽ രാശി ചാർത്തുകയും ഭഗവതിയുടെ സുകൃത ഹോമത്തിലും ചണ്ഡിക ഹോമത്തിലും പങ്കെടുക്കുകയും ചെയ്ത എല്ലാ ഭക്തജനങ്ങൾക്കും ഭഗവതിയുടെ കൃപാകടാക്ഷങ്ങൾ ചൊരിഞ്ഞു കൊണ്ടുള്ള വ്യാഴം രാശിയാണ് ലഭിച്ചതെന്നും പാലക്കാട് ഭഗവതിയുടെ ധർമ്മ അനുഷ്ഠാന കർമ്മ സമിതിക്ക് ആചാര്യൻ സിന്ധു കുമാർ അറിയിച്ചു.
ഡോ. ശ്രീധരൻ അഞ്ചുമൂർത്തിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് പ്രവീൺ നമ്പൂതിരി ഒറ്റപ്പാലം, കല്പനാരാശി ദൈവജ്ഞൻ സനാത് ആനീക്കോട്, ശില്പി ഹരിഗോവിന്ദൻ അടക്കാ പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
ഭഗവതിയുടെ അനുഷ്ഠാന മണ്ഡപത്തിൽ, ശാരീരികവും മാനസികവുമായ കഷ്ടതകൾ അനുഭവിക്കുന്ന ഭക്തജനങ്ങൾക്ക് ശാശ്വതമായൊരു ദൈവീകമായ കർമ്മം കൂടി ഉടൻ നടക്കുമെന്നും, അത് ഭക്തജനങ്ങളെ അറിയിക്കുന്നതാണെന്നും പാലക്കാട് ഭഗവതിയുടെ ധർമ്മ അനുഷ്ഠാന കർമ്മ സമിതിക്ക് വേണ്ടി സിന്ധു കുമാർ അറിയിച്ചു.