the digital signature of the temple city

മമ്മിയൂർ ദേവസ്വം ഭരണം വീണ്ടും ജി.കെ. പ്രകാശിന്റെ കൈകളിൽ

പുതിയ ട്രസ്റ്റി ബോർഡ് രൂപീകരണത്തിന് പിന്നാലെ ഐക്യകണ്ഠ തീരുമാനം; നാലാം തവണയും ചെയർമാൻ പദവി

- Advertisement - Guruvayoor image

ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിന്റെ പുതിയ ചെയർമാനായി ജി.കെ. ഹരിഹര കൃഷ്ണനെ (ജി.കെ. പ്രകാശ്) ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമിതരായ പുതിയ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

കഴിഞ്ഞ ഡിസംബറിൽ മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ ബോർഡ് രൂപീകരിക്കുകയായിരുന്നു. അതനുസരിച്ച് ജി.കെ. ഹരിഹര കൃഷ്ണൻ (ജി.കെ. പ്രകാശ്), പി. സുനിൽകുമാർ, എം. മോഹൻദാസ്, ശ്യാംകുമാർ പെരുമ്പിലാവിൽ എന്നിവരെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിച്ചു. തുടർന്ന് ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ ജി.കെ. ഹരിഹര കൃഷ്ണനെ (ജി.കെ. പ്രകാശ്) ചെയർമാനായി ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.

പുതിയ ചെയർമാനെ ആദരിക്കുന്നതിനായി മമ്മിയൂർ ദേവസ്വം ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആർ. ജയകുമാർ, ക്ഷേത്രം സൂപ്രണ്ട് കെ. ജ്യോതിശങ്കർ, ഓഫീസ് സൂപ്രണ്ട് പി.സി. രഘുനാഥരാജ, പി.എസ്. ബൈജു, വി. തുളസിദാസ്, വി.പി. ഉണ്ണികൃഷ്ണൻ, വി.പി. ആനന്ദൻ, കെ.കെ. ഗോവിന്ദദാസ്, പാർത്ഥസാരഥി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് അംഗം ആർ. ഗോപാലകൃഷ്ണൻ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത്, ഗുരുവായൂർ നായർ സമാജം ജനറൽ സെക്രട്ടറി വി. അച്ചുത കുറുപ്പ്, ജി.വി. രാമനാഥൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

മമ്മിയൂർ ദേവസ്വത്തിന്റെ ഭരണനിരയിൽ പരിചയസമ്പന്നനായ ജി.കെ. ഹരിഹര കൃഷ്ണൻ (ജി.കെ. പ്രകാശ്) തുടർച്ചയായി നാലാം തവണയാണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്. ദേവസ്വത്തിന്റെ വികസന പ്രവർത്തനങ്ങളിലും ക്ഷേത്രഭരണത്തിലെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിലും അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ മമ്മിയൂർ ക്ഷേത്രത്തിന്റെ ആരാധനാചാരങ്ങൾ, വികസന പദ്ധതികൾ, ഭക്തജന സൗകര്യങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts