the digital signature of the temple city

നരവംശശാസ്ത്രത്തിന്റെ ദീപസ്തംഭം ഡോ. എ. അയ്യപ്പൻ;121-ാം ജന്മദിനത്തിൽ ഗുരുവിനെ സ്മരിച്ച് ജന്മനാട്

കേരള സർവകലാശാല മുൻ വൈസ് ചാൻസലറും അന്താരാഷ്ട്ര പ്രശസ്തനുമായ നരവംശ ശാസ്ത്രജ്ഞന്റെ ഓർമ്മകൾ പുതുക്കി വിദ്യാലയവും മാക്സ് ഡ്രീം ഫൗണ്ടേഷനും. നരവംശ ശാസ്ത്രജ്ഞനും കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും പാവറട്ടി മരുതയൂർ ജി.യു.പി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ഡോ. എ. അയ്യപ്പന്റെ 121-ാം ജന്മദിനാചരണം മരുതയൂരിൽ പ്രൗഢമായി സംഘടിപ്പിച്ചു. മരുതയൂർ ജി.യു.പി സ്കൂളിന്റെയും മാക്സ് ഡ്രീം ഫൗണ്ടേഷൻറെയും നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

- Advertisement - Guruvayoor image

പരിപാടിയുടെ ഉദ്ഘാടനം പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റോലിജോ നിർവഹിച്ചു.
മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു.ഡോ. എ. അയ്യപ്പന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച റാഫി നീലങ്കാവിൽ, പ്രശാന്ത് മാധവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾ പ്രധാനാധ്യാപിക മീന ജഗദീഷ്, വാർഡ് മെമ്പർ സരിത രാജീവ്, സബീഷ് മരുതയൂർ, സുരേഷ് അമ്പാടി, ടി.ആർ. അജിത്ത് കുമാർ, അധ്യാപികമാരായ പി.എസ്. മീന, സി.ജെ. ഷൈനി, ആർ.കെ. സൗദ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

തൃശൂർ ജില്ലയിലെ മരുതയൂരിൽ ജനിച്ച ഡോ. എ. അയ്യപ്പൻ, മരുതയൂർ ജി.യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പഠനം തുടർന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബത്തിൽ നിന്നുവന്നെങ്കിലും ജ്യേഷ്ഠ സഹോദരൻ അയിനിപ്പുള്ളി ധർമ്മദേവൻ മാസ്റ്ററുടെ പിന്തുണയോടെ അദ്ദേഹം ഉയർന്ന വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ചു.

മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എ., ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് പി.എച്ച്.ഡി നേടിയ ഡോ. അയ്യപ്പൻ, പിന്നീട് മദ്രാസ് സർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം തലവനായി സേവനമനുഷ്ഠിച്ചു.
ചെന്നൈ മ്യൂസിയം ആൻഡ് ആർട്ട് ഗാലറി ഡയറക്ടർ, കോർണൽ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർവകലാശാല നരവംശശാസ്ത്ര വിഭാഗം മേധാവി, ഒറീസ ട്രൈബൽ റിസർച്ച് ബ്യൂറോ ഡയറക്ടർ, കേരള സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചു.

ശാസ്ത്രബോധവും സാമൂഹ്യബോധവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും പുതിയ തലമുറക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts