- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂരിൽ പിണറായി വിജയൻ പങ്കെടുക്കുന്ന സർക്കാരിൻ്റെ രണ്ടാം വാഷീകത്തിന്റെ ഭാഗമായി മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ കൂടി പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. നേരത്തെ ഗുരുവായൂർ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ സി.എസ് സൂരജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ബി വിജു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ് നവനീത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയിരുന്നു.