the digital signature of the temple city

കലയുടെ കിരീടത്തിനായി കനത്ത പോരാട്ടം; കോഴിക്കോട്–കണ്ണൂർ ഇഞ്ചോടിഞ്ച് മുന്നേറ്റം

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകളാണ് മുൻനിരയിൽ മത്സരിക്കുന്നത്. ഓരോ വേദിയിലും കലാപ്രതിഭകളുടെ മികവാണ് ആവേശം ഇരട്ടിയാക്കുന്നത്.

- Advertisement - Guruvayoor image

ഇന്ന് ഭരതനാട്യം, ഒപ്പന, മിമിക്രി, നാടോടി നൃത്തം തുടങ്ങിയ ജനപ്രിയ മത്സരങ്ങളാണ് അരങ്ങേറുക. ഇന്നലെ ചില മത്സരങ്ങൾ രാത്രി വൈകിയും നീണ്ടു നിന്നത് കാണികളുടെ കൗതുകം വർധിപ്പിച്ചു. തൃശൂരിൽ പകൽ മുഴുവൻ കനത്ത വെയിലായിരുന്നെങ്കിലും കലോത്സവ നഗരിയിൽ കാണികളുടെ സാന്നിധ്യത്തിൽ കുറവുണ്ടായില്ല. രാത്രി വൈകിയും മത്സരങ്ങൾ കാണാൻ ആളുകൾ വേദികളിലേക്ക് ഒഴുകിയെത്തി.

ജനുവരി 18 വരെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 25 വേദികളിലായി 15,000-ത്തിലധികം വിദ്യാർഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പൂക്കളുടെ പേരുകളിലാണ് വേദികൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 10ന് പാറമേക്കാവിന് എതിർവശത്തെ എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവത്തിന് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് പതാക ഉയർത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

പ്രശസ്ത ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിച്ചു. കലോത്സവത്തിന്റെ തീം സോങ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ കെ. രാജൻ ഉൾപ്പെടെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

കലയുടെ നിറപ്പകിട്ടോടെ, മത്സരവൈഭവം മുറുകേറി സംസ്ഥാന സ്കൂൾ കലോത്സവം ഇനി നിർണായക ദിനങ്ങളിലേക്കാണ് കടക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts