the digital signature of the temple city

അമ്പതാണ്ടിന്റെ അഭിമാന വഴിയിൽ ബ്രദേഴ്സ്; ബ്രദേഴ്സ് ക്ലബ്ബിന്റെ ജനപക്ഷ കുടുംബ സംഗമം ശ്രദ്ധേയമായി

കലാപരിപാടികളും ഉപഹാര വിതരണവും സൗഹൃദ വിരുന്നുമായി ആഘോഷം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ

- Advertisement - Guruvayoor image

ഗുരുവായൂർ: തിരുവെങ്കിടത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് അമ്പത് വർഷത്തെ സേവന പാരമ്പര്യവുമായി മുന്നേറുന്ന ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ കുടുംബ സംഗമവും സമാദരണവും പ്രതിഭാ അനുമോദനവും സംഘടിപ്പിച്ചു. കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

1000384052

നഗരസഭ വൈസ് ചെയർപേഴ്സൺ കെ.കെ. ജോതിരാജ്, പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർമാരായ ഗണേഷ് മോഹൻ, ആതിര രതീഷ്, ചന്ദ്ര രാമകൃഷ്ണൻ എന്നിവർക്ക് സ്നേഹവന്ദനം അർപ്പിച്ചു. കലാഭവൻ മണി മെമ്മോറിയൽ ട്രസ്റ്റിന്റെ സംസ്ഥാനതല മികച്ച നൃത്തപ്രതിഭാ പുരസ്‌കാരം നേടിയ റിയ റൈനസിനും, ജീവിത വെല്ലുവിളികളെ അതിജീവിച്ച് ബി.എ.എം.എസ് പഠനത്തിൽ മികച്ച വിജയം കൈവരിച്ച ഡോ. അക്ഷയ കാർത്ത്യായിനിക്കും സ്നേഹാദരം സമർപ്പിച്ചു.

1000384051

ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, നന്ദകുമാർ കാരാത്ത്, പി. മുരളീധര കൈമൾ, മേഴ്സി ജോയ്, ശ്രീദേവി ബാലൻ, അഡ്വ. ബിന്ദു കണിച്ചാടത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ‘വിംഗ്സ് ഓഫ് ബ്രദേഴ്സ്’ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും ഉപഹാര വിതരണവും സൗഹൃദ വിരുന്നും സംഘടിപ്പിച്ചു.

1000384055

പരിപാടിക്ക് മുന്നോടിയായി പ്രദേശത്തെ മുതിർന്ന അഞ്ചോളം വയോജനങ്ങൾ ചേർന്ന് ദീപജ്വലനം നടത്തി. തട്ടക നിവാസികൾ ഒറ്റക്കെട്ടായി പങ്കെടുത്ത കുടുംബ സംഗമത്തിന്റെ വിജയത്തിന് ശശി വാറണാട്ട്, പി.ഐ. ലാസർ, ചന്ദ്രൻ ചങ്കത്ത്, പി.ഐ. ആന്റോ, ഗുരുവായൂർ ജോതിദാസ്, വിനോദ് കുമാർ അകമ്പടി, ജി.ഷോ പുത്തൂർ, രഘു മൂത്തേടത്ത്, സുനിൽകുമാർ സോപാനം, സ്റ്റീഫൻ ജോസ്, ശശി അകമ്പടി, ആന്റോ നീലങ്കാവിൽ, ഹിമ അനിൽ, രമ്യ വിജയകുമാർ, ധന്യ ചങ്കത്ത്, മായാ ചീരക്കുഴി, മഞ്ജു രവീന്ദ്രൻ, ഷീബ അനിൽ, സുരഭി പ്രേംകുമാർ, വിജി പ്രശാന്ത്, ജീജാപ്രകാശൻ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts