ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്കൃത ഭാരതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദശദിന സംസ്കൃത സംഭാഷണ ശിബിരത്തിന് ആരംഭമായി. ദിവസവും വൈകീട്ട് 4 മുതൽ 6 വരെ കാരക്കാട് എൻ.എസ്.എസ് ഹാളിലാണ് സംഭാഷണ ശിബിരം നടക്കുന്നത്. കാരക്കാട് എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. പി. കെ. ശാന്തകുമാരി സംഭാഷണ ശിബിരം ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് എ.വി ഗോപാലകൃഷണൻ അധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി ഒ.രാജഗോപാൽ, ബിന്ദു നാരായണൻ , ടി.സി. സജീവൻ മാസ്റ്റർ, പി.കെ.രാജേഷ് ബാബു, സി. സജിത് കുമാർ, കെ രാധാമണി തുടങ്ങിയവർ സംസാരിച്ചു.



