the digital signature of the temple city

ജനാധിപത്യത്തിന്റെ 141 വർഷങ്ങൾ; കോൺഗ്രസ് സ്ഥാപകദിനം ഗുരുവായൂരിൽ ഐക്യവും ആവേശവുമായി

141-ാം പിറന്നാൾ ആഘോഷിച്ച് കോൺഗ്രസ്; ഗുരുവായൂരിൽ വർണ്ണാഭമായ പരിപാടികൾ

- Advertisement - Guruvayoor image

ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ 141-ാം സ്ഥാപകദിനാഘോഷം ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സമുച്ചിതമായി ആചരിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിന് നേതൃത്വം നൽകിയതും ഇന്ത്യയുടെ ആത്മാവും ജനാധിപത്യ മൂല്യങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ചതുമായ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യമാണ് ചടങ്ങിൽ ഓർമപ്പെടുത്തിയത്.

മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾക്ക് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് കോൺഗ്രസ് പതാക ഉയർത്തി വന്ദനമോതി തുടക്കം കുറിച്ചു. ഗാന്ധിയനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. എം. മൊയ്തുണി ഹാജി സായിബ്ബ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. എസ്. സൂരജ് സ്ഥാപകദിന സന്ദേശം നൽകി.

നഗരസഭ കൗൺസിലർമാരായ പ്രിയാ രാജേന്ദ്രൻ, ബിന്ദു നാരായണൻ, സുഷാ ബാബു, ചന്ദ്ര രാമകൃഷ്ണൻ, പി. കെ. മഹിജ എന്നിവർ ചേർന്ന് തയ്യാറാക്കിയ ത്രിവർണ്ണ കേക്ക് മുറിച്ച് വിതരണം ചെയ്തതോടെ വേദിയിൽ ആഘോഷാന്തരീക്ഷവും ഉന്മേഷവും നിറഞ്ഞു.

ബ്ലോക്ക് സെക്രട്ടറിമാരായ ടി. കെ. ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത്, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി. വി. കൃഷ്ണദാസ്, കെ. എസ്. എസ്. പി. എ. ജില്ലാ സെക്രട്ടറി വി. കെ. ജയരാജ്, മണ്ഡലം ഭാരവാഹികളായ ശശി പട്ടത്താക്കിൽ, ജവഹർ മുഹമ്മദുണ്ണി, ബൂത്ത് സെക്രട്ടറി പി. എസ്. സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമൂഹ കേക്ക് വിതരണത്തോടെയാണ് സ്ഥാപകദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചത്.

1000333927

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts