the digital signature of the temple city

മണ്ഡലകാലത്തിന് ആത്മീയ മംഗളം; ഗുരുവായൂരില്‍ നാളെ വിശേഷാല്‍ കളഭാട്ടം

ഗുരുവായൂര്‍ : മണ്ഡലകാല സമാപനദിവസമായ ഡിസംബര്‍ 27 ശനിയാഴ്ച ശ്രീഗുരുവായൂരപ്പന് വിശേഷാല്‍ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് തന്ത്രി ശ്രീഗുരുവായൂരപ്പന് വിശുദ്ധമായ കളഭം അഭിഷേകം നടത്തും. ദിവസേന കളഭം ചാര്‍ത്തുന്ന പതിവുണ്ടെങ്കിലും, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മണ്ഡലകാല സമാപനദിവസം കളഭാട്ടം നടത്തപ്പെടുന്നത്.

- Advertisement - Guruvayoor image

മണ്ഡലകാലത്തെ നാല്പത് ദിവസവും പഞ്ചഗവ്യാഭിഷേകവും, 41-ാം ദിവസമായ സമാപനദിവസം കളഭാഭിഷേകവുമാണ് ക്ഷേത്രാചാരപ്രകാരം നടക്കുന്നത്. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് ഈ വിശേഷാല്‍ കളഭാഭിഷേകം നടത്തപ്പെടുന്നത്.

ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍ തുടങ്ങിയവ നിശ്ചിത അളവില്‍ ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് കീഴ്ശാന്തിമാരാണ് തയ്യാറാക്കുന്നത്. പന്തീരടി പൂജയ്ക്ക് ശേഷം കളഭ പൂജ നടത്തിയതിനു ശേഷമാണ് ഈ കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്.

കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്‍മാല്യംവരെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. കളഭാട്ട ദിനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷവും നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10ന് പെരിങ്ങോട് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചമദ്ദളകേളിയും, ഉച്ചകഴിഞ്ഞ് 3.30ന് കോട്ടപ്പുറം ഉണ്ണികൃഷ്ണ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെ കാഴ്ചശീവേലിയും നടക്കും. വൈകിട്ട് 6.30ന് ചിറക്കല്‍ നിധീഷ് മാരാരുടെ നേതൃത്വത്തില്‍ തായമ്പകയും ഉണ്ടായിരിക്കും. രാത്രി ചുറ്റുവിളക്കിന് നാഗസ്വരം, എടക്ക, പഞ്ചാരിമേളം എന്നിവ അകമ്പടിയാകും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts