ഗുരുവായൂർ: മദ്യക്കുപ്പികൾ കൊണ്ട് ക്രിസ്തുമസ് ട്രീ നിർമ്മിച്ച് ഗുരുവായൂർ ക്ഷേത്രത്തിനു അടുത്ത് നഗരസഭ വെച്ചത് പ്രതിഷേധാർഹമാണ്. നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ തീർത്ഥാടന നഗരിയിൽ മദ്യ കുപ്പികളെ കൊണ്ട് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചതു വഴി ജനങ്ങൾക്കു നൽകുന്ന സന്ദേശമെന്താണെന്ന് സ്ഥാപിച്ചവർ വ്യക്തമാക്കണം. മഹത്തായ സന്ദേശം നൽകുന്ന ക്രിസ്തുമസ് ആഘോഷങ്ങളെ അവഹേളിക്കുകയാണ് നഗരസഭ ചെയ്തിരിക്കുന്നതെന്ന് ബി ജെ പി ആക്ഷേപിച്ചു.

