the digital signature of the temple city

ഗുരുവായൂരിൽ ആത്മീയ സംഗമം; ചിന്മയാ മിഷൻ 75-ാം വാർഷികത്തിന്റെ ഭാഗമായി ഭാഗവത വിചാര ശിബിരം

ചിന്മയാ മിഷൻ 75-ാം വാർഷികാഘോഷം
ഗുരുവായൂരിൽ ഭാഗവത വിചാര ശിബിരവും
സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും

- Advertisement - Guruvayoor image

ഗുരുവായൂർ : ചിന്മയാ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വയനാട്–ഗുരുവായൂർ ചിന്മയാ മിഷൻ സെന്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ 2025 ഡിസംബർ 15 മുതൽ 19 വരെ ഗുരുവായൂർ തെക്കേ നടയിലുള്ള ഭാഗവതം ഗസ്റ്റ് ഹൗസിൽ ഭാഗവത വിചാര ശിബിരം സംഘടിപ്പിക്കുന്നു. വയനാട് ചിന്മയാ മിഷനിലെ സ്വാമി അഭയാനന്ദ സരസ്വതിയാണ് ശിബിരത്തിന്റെ യജ്ഞാചാര്യൻ.

ഇതോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 6 മുതൽ 9.15 വരെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും ഹനൂമാൻ ചാലീസ പാരായണവും നടത്തും. കേരളത്തിലെ വിവിധ ചിന്മയാ മിഷൻ കേന്ദ്രങ്ങളിലെ ചിന്മയാ കുടുംബാംഗങ്ങളും വിവിധ അദ്ധ്യാത്മിക സംഘടനകളിലെ അംഗങ്ങളും വലിയ തോതിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ഗുരുവായൂർ ക്ഷേത്ര ഊരാളനും ദേവസ്വം കമ്മിറ്റി സ്ഥിരം സമിതിയംഗവുമായ ശ്രി. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണം ഉദ്ഘാടനം ചെയ്യും.പ്രസ്തുത പരിപാടികളിലേക്ക് എല്ലാ ഭക്തജനങ്ങളെയും സംഘാടകർ സാദരം ക്ഷണിക്കുന്നു.

1000286003

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts