the digital signature of the temple city

ഗുരുവായൂർ ഏകാദശി ; നഗരത്തിൽ കർശന ട്രാഫിക് നിയന്ത്രണം

ഇരുചക്ര വാഹനങ്ങൾ ഒഴികെ എല്ലാ വാഹനങ്ങൾക്കും വൺവേ നിർബന്ധം

ഗുരുവായൂർ ∙ മഹാപുണ്യ ദിനമായ ഏകാദശിയെ മുൻനിർത്തി ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വ്യാപകമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്രമീകരണങ്ങൾ 2025 നവംബർ 30 വൈകുന്നേരം 5 മണി മുതൽ ഡിസംബർ 2 രാവിലെ 8 മണി വരെ പ്രാബല്യത്തിൽ തുടരും.

ഏകാദശി ദിനത്തിൽ നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ഗതാഗത സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഗുരുവായൂർ ഇന്നർ റിങ്ങ് റോഡിലും ഔട്ടർ റിങ്ങ് റോഡിലും ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റ് എല്ലാ വാഹനങ്ങൾക്കും വൺവേ നിയമം ബാധകമാക്കുന്നുവെന്ന് പോലീസ് അറിയിച്ചു.

ഭക്തജനങ്ങൾ ട്രാഫിക് ക്രമീകരണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും വൺവേ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അസിസ്റ്റൻറ് കമ്മീഷണർ, (ACP ) മുന്നറിയിപ്പ് നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts