ഉദയാസ്തമയപൂജ സുപ്രീംകോടതി നിർദ്ദേശപ്രകാരം; ദർശന ക്രമീകരണങ്ങൾ കർശനമായി
ഗുരുവായൂർ: പുണ്യപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കാൻ ദേവസ്വം മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി. ഡിസംബർ 1 (തിങ്കൾ) ഉദയാസ്തമയപൂജയുൾപ്പെടെ ഭക്തിപൂർണമായ നിരവധി ചടങ്ങുകളോടെയാണ് ഈ വർഷത്തെ ഏകാദശി ആഘോഷിക്കുന്നത് എന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു.ഗീതാദിനമായ അന്ന് രാവിലെ 7 മുതൽ ശ്രീമദ് ഗീതാ സമ്പൂർണ്ണ പാർായണം ആദ്ധ്യാത്മിക ഹാളിൽ നടക്കും. ദേവസ്വം വക ചുറ്റുവിളക്കാണ് ഏകാദശി നാളിൽ. ഈ വർഷം മുഴുവൻ ഹരിത ചട്ടങ്ങൾ കർശനമായി പാലിച്ചാകും പരിപാടികൾ.

സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏകാദശി നാളിൽ ഉദയാസ്തമയപൂജ
ഈ വർഷം ഏകാദശി നാളിൽ ഉദയാസ്തമയ പൂജ നടത്തുവാൻ ബഹു.സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ (SLP(C)-29687/24 dated 30.10.2025) നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബഹു. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം ദേവസ്വം ഭരണസമിതി ആരാഞ്ഞിരുന്നു. ബഹു.ക്ഷേത്രം തന്ത്രി പൂപ്രശ്നം വെച്ച് നോക്കിയതിൽ ദേവന് ഏകാദശി ദിവസം ഉദയാസ്തമയ പൂജ മാറ്റിവെയ്ക്കുന്നത് ഹിതമാണ് എന്ന് കാണുകയും, ആയത് ക്ഷേത്രം തന്ത്രി രേഖാമൂലം ദേവസ്വം ഭരണസമിതിയെ അറിയിച്ചിട്ടുണ്ട്. പ്രസ്തുത വിഷയം വിശദമായി പരിശോധിച്ച ദേവസ്വം ഭരണസമിതി ബഹു.സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഡിസംബർ 1ന് ഉദയാസ്തമയ പൂജ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഏകാദശി നാളിലെ ക്ഷേത്രദർശന ക്രമം: ഭക്തർക്കായി പ്രത്യേക പരിഗണ
ഗുരുവായൂർ ക്ഷേത്ര ദർശത്തിന് ഏറ്റവും കൂടുതൽ ഭക്ടർ എത്തുന്നത് ഏകാദശി ദിവസമാണ്. ഏകാദശി നാളിൽ ഗുരുവായൂരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാർത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂർവ്വമായ ഭക്ഷജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരി നിന്ന് (ക്യൂ) ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്ടർക്ക് ദർശനത്തിന് ഇത്തവണയും പ്രഥമ പരിഗണന നൽകാനാണ് ദേവസ്വം ഭരണസമിതി തീരുമാനം. രാവിലെ 5 മുതൽ വൈകീട്ട് 5 മണിവരെ സ്പെഷ്യൽ കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ദർശനം അനുവദിക്കില്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവിൽ നെയ്യ് വിളക്ക് ഓൺലൈനായും, അഡ്വാൻസായും ശീട്ടാക്കിയവർക്ക് ഉദയാസ്തമയ പൂജയുടെ 5 പൂജകൾ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂർ ദർശനത്തിനിടെ 15 മിനിറ്റ് ദർശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതു വരി നിൽക്കുന്ന ഭക്ടർക്കാകും ദർശനം അനുവദിക്കുക.
ദശമി മുതൽ ദ്വാദശി രാവിലെ വരെ തുടർച്ചയായ ദർശനം
ദശമി ദിവസമായ നവംബർ 30 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം (പൂജാ സമയങ്ങൾ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബർ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം -ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല.
പ്രഥമ ശുശ്രൂഷാ കേന്ദ്രം
ഗുരുവായൂർ ഏകാദശി ദിവസം രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ ദേവസ്വം ആയുർവ്വേദം, അലോപ്പതി വിഭാഗങ്ങളുടെ സംയുക്ല ആഭിമുഖ്യത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കും. അടിയന്തര ഘട്ടത്തിൽ ഭക്ടർക്ക് പ്രഥമ ശുശ്രൂഷ ഈ കേന്ദ്രം വഴി ലഭിക്കും.
ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം
ഗജരാജൻ ഗുരുവായൂർ കേശവൻ ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ വിലയ= പ്രാപിച്ചത് 1976 ഡിസംബർ മാസം 2-ാം തിയതിയിലെ ഗുരുവായൂർ ഏകാദശ ദിവസമായിരുന്നു. ഗജരാജൻ കേശവനെ അനുസ്മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരൻമാർ ഗജരാജൻ ഗുരുവായൂർ കേശവൻറെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി ശ്രീ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട്, ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയിൽ സ്മരണാഞ്ജലി അർപ്പിക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഗജ ഘോഷയാത്രയിൽ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ബൽറാം, ചെന്താമരാക്ഷൻ, ഇന്ദ്രസെൻ, കൃഷ്ണ, നവനീത് കൃഷ്ണൻ, രവികൃഷ്ണൻ, വലിയ വിഷ്ണു, വിനായകൻ, ദേവി, ലക്ഷ്മി കൃഷ്ണ എന്നീ ആനകൾ പങ്കെടുക്കും. കൊമ്പൻ ബൽറാം ഗുരുവായൂരപ്പൻ്റെ ഛായാചിത്രവും, ഇന്ദ്രസെൻ കേശവന്റെ ഛായാചിത്രവും, രവികൃഷ്ണൻ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടർന്ന് ആനയൂട്ട് പുന്നത്തൂർ കോട്ടയിൽ നടക്കും.
ഘനരാഗ പഞ്ചരത്നകീർത്തനാലാപനം
ദശമി ദിനത്തിൽ (നവംബർ 30) ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷതയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീതചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്നകീർത്തനങ്ങൾ. രാവിലെ 9 മണിക്കാണ് നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ ഘനരാഗങ്ങൾ ആദി താളത്തിൽ പെയ്തിറങ്ങുന്നത്. നാട്ടരാഗത്തിൽ ജഗദാനന്ദ കാരക, ഗൗള രാഗത്തിൽ ദുഡുകു ഗല, ആരഭി രാഗത്തിൽ സാധിൻചെനെ, വരാളി രാഗത്തിൽ കനകന രുചിര, ശ്രീരാഗത്തിൽ എന്തരോ മഹാനുഭാവുലു. ഈ അഞ്ച് കീർത്തനങ്ങളാണ് ഘനരാഗ പഞ്ചരത്നം എന്നപേരിൽ പ്രസിദ്ധിയാർജ്ജിച്ചത്. സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്നകീർത്തന ആലാപനം തുടങ്ങുക. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്നകീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമിനാളിലെ ഈ സംഗീതാർച്ചന.
സ്വർണ്ണക്കോലം എഴുന്നെള്ളിപ്പ്
അഷ്ടമി വിളക്കുദിവസമായ ഇന്ന് (നവംബർ 28 വെള്ളിയാഴ്ച) മുതൽ രാത്രി വിളക്കിന് ശ്രീഗുരുവായൂരപ്പൻ അതിവിശിഷ്ടമായ സ്വർണ്ണക്കോലത്തിൽ എഴുന്നെള്ളും. നവമി, ദശമി, ഏകാദശി ദിവസങ്ങളിലും രാത്രി എഴുന്നെള്ളിപ്പിന് സ്വർണ്ണക്കോലമാണ്.
ഏകാദശി എഴുന്നെള്ളിപ്പ് & വിശേഷാൽ കാഴ്ചശീവേലി
ഏകാദശി ദിവസം രാവിലെ കാഴ്ച്ചശീവേലിക്ക് ശേഷം പഞ്ചവാദ്യം അകമ്പടിയോടെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. 11 മണിയോടെ എഴുന്നെള്ളിപ്പ് പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച്, നാദസ്വരം അകമ്പടിയോടെ തിരിച്ച് പുറപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിവിളക്കിന് അതിവിശിഷ്ടമായ സ്വർണ്ണ ക്കോലം എഴുന്നെള്ളിക്കും.
സ്വർണ്ണക്കോലമേറ്റുന്ന ദേവസ്വം കൊമ്പൻമാർ
അഷ്മി ദിവസമായ നവംബർ 28 വെള്ളിയാഴ്ച അതിവിശിഷ്ടമായ സ്വർണ്ണക്കോലം കൊമ്പൻമാരായ വിഷ്ണുവും, ഏറ്റുന്നത് ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ ആണ്. ചെന്താമരാക്ഷനും പറ്റാനകളാകും. നവമി ദിനത്തിൽ (നവംബർ 29) ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റും, വിഷ്ണുവും, വിനായകനും പറ്റാനകളാകും. ദശമി ദിനമായ (നവംബർ 30) ന് കൊമ്പൻ ശ്രീധരൻ സ്വർണ്ണക്കോലമേറ്റും. ചെന്താമരാക്ഷൻ, വിനായകൻ എന്നിവർ പറ്റാനകളാകും. ഏകാദശി ദിനത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോല മേറ്റും. ശ്രീധരൻ, ചെന്താമരാക്ഷൻ എന്നിവർ പറ്റാനകളാകും. ഏകാദശി ദിവസം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പിൽ വിഷ്ണു, വിനായകൻ, രവികൃഷ്ണൻ എന്നീ ദേവസ്വം കൊമ്പൻമാർ പങ്കെടുക്കും.
ഏകാദശി പ്രസാദ ഊട്ട്
ഓഡിറ്റോറിയം ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ അന്നലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ എന്നിവിടങ്ങളിൽ ഭകർക്കായി നൽകും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടർന്ന് ബുഫേ സമ്പ്രദായത്തിൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിന്റെ വരികൾ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നർ റിങ്ങ് റോഡിലേക്കും, ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടർ റിങ്ങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല.ഏകാദശി നാളിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് നൽകാൻ 180 പേരുടെ പ്രൊഫഷണൽ വിളമ്പ് സംഘത്തെ നിയോഗിക്കും. അന്നലക്ഷമി ഹാളിനോട് ചേർന്നുള്ള പ്രത്യേക പന്തലിൽ പ്രസാദ ഊട്ട് നൽകാൻ ദേവസ്വത്തിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സേവനം ഉപയോഗിക്കും.
ഏകാദശി അക്ഷരശ്ലോക മത്സരം
ഏകാദശി ദിവസമായ ഡിസംബർ 1 (തിങ്കൾ) ഉച്ചയ്ക്ക് 1 മണി മുതൽ സുവർണ്ണ മുദ്രയ്ക്കായുള്ള ഏകാദശി അക്ഷരശ്ലോക മത്സരം നടക്കും. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മത്സരം. 18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. ഉച്ചയ്ക്ക് 12 മണി മുതൽ രജിസ്ട്രേഷൻ തുടങ്ങും.
ആദരവും സംഗീതോത്സവ സമാപനവും
ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഏകാദശി ദിവസം രാത്രി 8.30ന് ചെമ്പൈ സംഗീതോത്സവ അണിയറ പ്രവർത്തകർക്കുള്ള ഉപഹാര സമർപ്പണവും, ഏകാദശി അക്ഷരശ്ലോക വിജയികൾക്കുള്ള സുവർണ്ണമുദ്ര സമർപ്പണവും നടത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരാവും, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ.ഒ.ബി.അരുൺകുമാർ നന്ദി രേഖപ്പെടുത്തും.
ദ്വാദശിപ്പണ സമർപ്പണം
ഗുരുവായൂർ ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം ബ്രാഹ്മ മുഹൂർത്തത്തിൽ (ഏകാദശി ദിവസം രാത്രി 12 മണി മുതൽ) ഭക്ടർക്ക് കൂത്തമ്പലത്തിൽ ദ്വാദശിപ്പണം സമർപ്പിക്കാം. ക്ഷേത്രനട രാവിലെ അടയ്ക്കുന്നതുവരെ ദ്വാദശി പണം സമർപ്പിക്കാം. അന്നേ ദിവസം രാവിലെ 8 മണിയോടെ ക്ഷേത്രനട അടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകുന്നേരം 3.30 മുതൽ ഭകർക്ക് ദർശന സൗകര്യമുണ്ടായിരിക്കും. ദ്വാദശി ക്ഷേത്രത്തിനകത്തിരിക്കുന്ന ഭക്ടർ ശ്രീഗുരുവായൂരപ്പൻ പണസമർപ്പണത്തിനായി ഓഡിറ്റോറിയത്തിലേക്ക് മാറേണ്ടതാണ്.
ദ്വാദശി ഊട്ട്
ദ്വാദശി ഊട്ട് രാവിലെ 7 മുതൽ 11 വരെ അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിലും നൽകും.
ഏകാദശിക്ക് കൂടുതൽ പോലീസ് സുരക്ഷ
ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ആയിരക്കണക്കിന് ഭക്ടർ എത്തുന്ന ഏകാദശി ദിവസം സുരക്ഷയ്ക്കായി 100 പോലീസുകാരെ അധികമായി നിയോഗിക്കുന്നതിന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ, ഗുരുവായൂർ എ.സി.പി എന്നിവരോട് കത്ത് മുഖേന അഭ്യർത്ഥിച്ചിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭകർക്ക് പൂർണ്ണ സുരക്ഷ ഉറപ്പു വരുത്തു ന്നതിനാണ് ഈ നടപടി.
ഏകാദശി വിശേഷാൽ മേളം–വാദ്യം കലാകാരൻമാർ
ഏകാദശി ദിവസം രാവിലെയും രാത്രിയുമുള്ള വിശേഷാൽ കാഴ്ചശീവേലിക്ക് ശ്രീ. തിരുവല്ല രാധാകൃഷ്ണൻ & പാർട്ടി മേളം ഒരുക്കും. വൈകീട്ട് 6.30-ന് തായമ്പക ശ്രീ.പല്ലശ്ശന സുധാകരൻ & പാർട്ടി. ഏകാദശി ദിവസം രാവിലെ 6.30ന് പഞ്ചവാദ്യം അകമ്പടിയോടെ തിമിലയിൽ ശ്രീ.പല്ലശ്ശന ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. മുരളീമാരാർ, മദ്ദളം – കലാമണ്ഡലം ഹരി നാരായണൻ, ഇടക്ക – ശ്രീ.തായങ്കാവ് രാജൻ, കൊമ്പ് – ശ്രീ.പേരാമംഗലം വിജയൻ, താളം – ശ്രീ.പാഞ്ഞാൾ വേലുക്കുട്ടി.
ഏകാദശി സമാപനം : ത്രയോദശി പ്രസാദ ഊട്ട് ഡിസംബർ 3ന്
ഗുരുവായൂർ ഏകാദശിയുടെ സമാപനം ത്രയോദശി ദിനത്തോടെയാണ്. പതിവ് പൂജകൾക്ക് പുറമെ ത്രയോദശി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടോടെ 2025ലെ ഏകാദശി മഹോത്സവം പൂർണ്ണമാകും.

