സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ക്യൂവിൽ ഗുരുതര ബുദ്ധിമുട്ട്; ഭക്തർക്ക് സ്വസ്ഥമായ ദർശന അനുഭവം ഉറപ്പാക്കാൻ സമയക്രമവും ക്യൂ സംവിധാനവും പുതുക്കണമെന്ന് കോടതി.
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ദർശന സമയവും ക്യൂ സംവിധാനവും പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവിലെ ക്രമീകരണങ്ങൾ ഭക്തസാന്നിധ്യം വർധിച്ച സാഹചര്യത്തിൽ അപര്യാപ്തമാണെന്നും പ്രത്യേകിച്ച് സ്ത്രീകൾക്കും മുതിർന്നവർക്കും കുട്ടികൾക്കും ദർശനത്തിനായി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു.
ദർശന സമയം കൂട്ടുന്നത് പരിഗണിക്കുക. ക്യൂ സംവിധാനം ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക തന്ത്രി ഉൾപ്പെടെയുള്ള ക്ഷേത്ര അധികാരികളുമായി ആലോചന നിർബന്ധം ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഭക്തരുടെ എണ്ണം കണക്കാക്കണം ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴിയുള്ള ഭക്തർക്കായി മാത്രം മാറ്റിവെക്കുക. സ്പോട് ബുക്കിങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളുമായി വരുന്ന അമ്മമാർ എന്നിവർക്കായി പ്രത്യേക പരിഗണന ഒരുക്കണം
നിലവിലെ ദർശന–ക്യൂ ക്രമീകരണങ്ങൾ പെരുമഴകാലത്തും ഉത്സവകാലത്തും പൂർണമായും തകരാറിലാകുന്നുണ്ടെന്നും, ഭക്തരുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള സംഘടിത സംവിധാനം അഭാവമാണ് പ്രധാന പ്രശ്നമെന്നും കോടതി വിലയിരുത്തി.
ദർശന സമയം വർധിപ്പിക്കാനും ക്യൂ സംവിധാനം പരിഷ്കരിക്കാനും ദേവസ്വം ബോർഡ് ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി. തന്ത്രി, ദേവസ്വം, സുരക്ഷാ വിഭാഗം എന്നിവർ ചേർന്നാലേ സ്ഥിരതയും കാര്യക്ഷമതയും ഉള്ള പരിഹാരം സാധ്യമാവുകയുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.

