ഗുരുവായൂർ: അമ്മയിലൂടെ ഭാരതാംബയെ കാണുക, ഭാരതത്തിലൂടെ ജഗദംബികയെ കാണുക എന്നതാണ് സനാതന മൂല്യം. ആ മൂല്യങ്ങളുടെ ആവിഷ്ക്കാരമാണ് യോഗ ശാസ്ത്ര പരിഷത്ത് 23000 ഓളം അമ്മമാരെ . ആദരിക്കുക എന്നതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
2023 മെയ് 14 ന് ഗുരുവായൂരിൽ സെയിം റിസർച്ച് സെന്ററിൽ 300 അമ്മമാരെ ആദരിക്കും. മൂന്ന് ഭാഗമായാണ് ചടങ്ങുക നടക്കുന്നത്.
രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സഭ ശ്രീമതി ഡോ ജയന്തി നേമത്ത് (സാൻസ്കാർ റീ എഞ്ചിനിയറിംഗ്, അസ്സോസിയേറ്റ് ഡയറക്ടർ കാലിക്കറ്റ്) ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ അദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂർ മുഖ്യ അതിഥിയായിരിക്കും. ഡോ. ലക്ഷ്മി കുമാരി ( ഡയറക്ടർ, വിവാകാനന്ദ വേദിക് വിഷൻ ഫൗണ്ടേഷൻ ) മുഖ്യ പ്രഭാഷണം നടത്തും.
11 30 ന് നടക്കുന്ന ആരോഗ്യ സഭ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഡോ എ രാധാകൃഷ്ണൻ (പൈതൃക് സ്റ്റേറ്റ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ ആത്മാദേവ് (സാൻസ് കാർ റീ എഞ്ചിനീയറിംഗ് ഡയറക്ടർ കാലിക്കറ്റ് ) മുഖ്യപ്രഭാഷണം നടത്തും.
ഉച്ചതിരിഞ്ഞ് 2 30 ന് നടക്കുന്ന സമാപന സഭ സൗത്ത് ഇന്ത്യൻ ആർ വിനോദ് ( ശ്രീ നാരായണ സഹോദര ധർമ്മവേദി ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷത വഹിക്കും.