കേരളപ്പിറവിയുടെ എഴുപതാണ്ട് : നൂറ് അമ്മമാരെ ചേർത്ത് സുവിതം ഫൗണ്ടേഷൻ സ്നേഹത്തിന്റെ ഉത്സവമാക്കി
ഗുരുവായൂർ: കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി, നൂറോളം അമ്മമാരെ ഒരുമിച്ച് ചേർത്ത് സുവിതം ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗുരുവായൂർ ജീവകാരുണ്യ കുടുംബസംഗമം ഹൃദയസ്പർശിയായ അനുഭവമായി.

മമ്മിയൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിന് സുവിതം ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് വിജയലക്ഷ്മി രാമൻകുട്ടി മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ സംഗമം ഉൽഘാടനം ചെയ്തു.
മാധ്യമപ്രവർത്തകൻ ആർ. ജയകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ലെഫ്റ്റനന്റ് കേണൽ ശാന്തമ്മ (ബാംഗ്ലൂർ) പെൻഷൻ വിതരണം നിർവഹിച്ചു. സുവിതം സെക്രട്ടറി വരുണൻ കൊപ്പര പദ്ധതി വിഷയാവതരണം നടത്തി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.

സാഹിത്യകാരനും നാടകകൃത്തുമായ ലത്തീഫ് മമ്മിയൂർ, ലതാ ബാലൻ, ആന്റോ ആന്റണി എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി നൂറോളം അമ്മമാർക്ക് 500 രൂപ വീതം പെൻഷനും സ്നേഹവിരുന്നും നൽകി.
കേരളപ്പിറവിയുടെ ആത്മാവ് സേവനത്തിലും സ്നേഹത്തിലും അടങ്ങിയിരിക്കുന്നുവെന്ന സന്ദേശവുമായി സുവിതം ഫൗണ്ടേഷന്റെ ജീവകാരുണ്യസംഗമം സമൂഹത്തിന് മാതൃകയായി.


