the digital signature of the temple city

മതസമത്വത്തിന്റെ ദീപം വീണ്ടും തെളിഞ്ഞു; ഗുരുവായൂർ സത്യാഗ്രഹ സ്മരണയിൽ കോൺഗ്രസ്സ്

മതസമത്വത്തിൻ്റെയും മനുഷ്യാവകാശങ്ങളുടെയും തീർത്ഥാടനപഥം” — ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ തൊണ്ണൂറ്റിനാലാം വാർഷികം ആചരിച്ചു

ഗുരുവായൂർ: ഭാരതീയ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ മഹത്തായ അധ്യായമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിൻ്റെ തൊണ്ണൂറ്റിനാലാം വാർഷികം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ചരിത്രസ്മരണകൾ പുനർജ്ജീവിപ്പിച്ചുകൊണ്ട് സത്രം കോമ്പൗണ്ടിലെ സത്യാഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും ‘സത്യാഗ്രഹ സ്മൃതി സദസ്സും’ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി. എസ്. അജിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.

1000149392

‘സമത്വവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിൽ ഗുരുവായൂർ സത്യാഗ്രഹം ഇന്നും മാതൃകയാണ്,” — ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. ടി. എസ്. അജിത് ഓർമ്മിപ്പിച്ചു. സമൂഹത്തിലെ അണിയറ പോരാളികളുടെ ആത്മസമർപ്പണമാണ് ഈ ചരിത്രപ്രസ്ഥാനത്തിൻ്റെ അടിസ്ഥാനം എന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ഷാനവാസ് തിരുവത്ര, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഓ.കെ.ആർ. മണികണ്ഠൻ, ആചാര്യ സി.പി. നായർ, നേതാക്കളായ ആർ. രവികുമാർ, ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, മോഹൻദാസ് ചേലനാട്, സി.എസ്. സൂരജ്, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, ശശി വാറണാട്, ഹരി എം. വാരിയർ, പി.എ. നാസർ, വി.കെ. ജയരാജ്, ടി.വി. കൃഷ്ണദാസ്, ടി.കെ. ഗോപാലകൃഷ്ണൻ, എ.എം. ജവഹർ എന്നിവർ പ്രസംഗിച്ചു.

സത്യാഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു.
സത്യാഗ്രഹസേനാനികളുടെ ആത്മാർപ്പണവും, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയും ഓർത്തുകൊണ്ട് സമ്മേളനം സമാപിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts