ജനാധിപത്യത്തിന്റെ രക്തസാക്ഷിയും, ഭാരതത്തിന്റെ ശില്പിയും, ജനനേതാവും — ഗുരുവായൂർ കോൺഗ്രസ് സ്മരിക്കുന്നു”
ഗുരുവായൂർ ∙ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മഹാന്മാരെ അനുസ്മരിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്മരണാഞ്ജലികൾ അർപ്പിച്ചു.
ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനവും, ഭാരതത്തിന്റെ ഐക്യത്തിന്റെ ശില്പിയായ സർദാർ വല്ലഭായി പട്ടേലിന്റെ ജയന്തിയും, കേരളത്തിന്റെ ജനനായകനായ ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ഓർത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
മണ്ഡലം കമ്മിറ്റി ഓഫീസിൽ മൂന്നു മഹത്തുക്കളുടെയും അലങ്കരിച്ച ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന അർപ്പിച്ച് സ്മരണാസദസിന് തുടക്കമായി. ഗുരുവായൂർ നഗരസഭ പ്രതിപക്ഷനേതാവ് കെ.പി. ഉദയൻ സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
സദസിൽ ബാലൻ വാറണാട്ട്, സി.ജെ. റെയ്മണ്ട് മാസ്റ്റർ, ശിവൻ പാലിയത്ത്, പ്രതീഷ് ഒടാട്ട്, ഏ.കെ. ഷൈമിൽ, സ്റ്റീഫൻ ജോസ്, ടി.കെ. ഗോപാലകൃഷ്ണൻ, ടി.വി. കൃഷ്ണദാസ്, ശശി വല്ലാശ്ശേരി, പി.സി. തോമസ് മാസ്റ്റർ, എം.വി. രാജലക്ഷ്മി, വി.കെ. ജയരാജ്, ജവഹർ മുഹമ്മദുണ്ണി, സി. അനിൽകുമാർ, ബഷീർ കുന്നിക്കൽ, ശശി പട്ടത്താക്കിൽ, വിശ്വനാഥൻ കോങ്ങാട്ടിൽ, ജോയ് തോമസ്, ശങ്കരനുണ്ണി, ഷാജൻ വെള്ളറ, പി.ആർ. പ്രകാശൻ, സി. മുരളീധരൻ എന്നിവർ സംസാരിച്ചു.
സ്മരണകളിലൂടെ മഹാന്മാരുടെ ജനസേവന ത്യാഗം നേതാക്കൾ അനുസ്മരിച്ചു.
“ഇന്ദിരായുടെ ധൈര്യം, പട്ടേലിന്റെ ഐക്യസങ്കൽപം, ഉമ്മൻചാണ്ടിയുടെ ജനസ്നേഹം — ഇന്നും ഭാരതത്തിന്റെ പാത തെളിയിക്കുന്നു,” എന്നായിരുന്നു സന്ദേശം.

