the digital signature of the temple city

മഹാത്മാവിന്റെ പ്രതിമയുടെ രൂപഭംഗം നഷ്ടമായി; ശിൽപ്പിയെ മാറ്റണം, ഗുരുവായൂർ ഗാന്ധിദർശൻ സമിതി

കലാപരമായ വീഴ്ചകൾ പരിഹരിക്കാൻ പരിചയസമ്പന്നനായ ശിൽപ്പിയെ നിയോഗിക്കണം : ഗുരുവായൂർ ഗാന്ധിദർശൻ സമിതി

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ കോട്ടപ്പടി ചൂൽപ്പുറം ബയോപാർക്കിൽ വികൃതമായി നിർമ്മിച്ചു സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിലെ അപാകതകൾ പരിഹരിക്കുന്നതിനായി പരിചയസമ്പന്നനായ പുതിയ ശിൽപ്പിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഗാന്ധിദർശൻ സമിതി ഗുരുവായൂർ നിയോജകമണ്ഡലം നഗരസഭാ ചെയർമാനു നിവേദനം നൽകി.

ഗാന്ധിജിയുടെ പ്രതിമയുടെ രൂപഭംഗിയും യഥാർത്ഥതയും നഷ്ടപ്പെട്ടതായുള്ള ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് സമിതി ഇടപെടുകയായിരുന്നു. പ്രതിമയുടെ രൂപസാദൃശ്യം ചരിത്രപ്രാധാന്യത്തെയും മഹാത്മാവിനോടുള്ള ദേശീയ ബഹുമാനത്തെയും ബാധിക്കുന്നതായതിനാൽ, അതിവേഗ നടപടിയെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിച്ച സംഘത്തിൽ പി.സി തോമസ് മാസ്റ്റർ, സി.വി അച്ചുതൻ, മോഹൻദാസ് ചേലനാട്ട്, ടി.കെ. ഗോപാലകൃഷ്ണൻ, അബ്‌ദുൾ ഷൂക്കൂർ കോനാരത്ത്, കൊളാടി രാമകൃഷ്ണൻ, ടി.കെ. ശങ്കരൻ എന്നിവർ പങ്കെടുത്തു.

1000141562
1000141563

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts