ഗാന്ധി പ്രതിമയിലെ ഗുരുതര പിഴവ്: കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും — ഗുരുവായൂർ കോൺഗ്രസ്സ്
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ബയോപാർക്കിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധി പ്രതിമയിലെ ഗുരുതര പിഴവിനെ തുടർന്ന് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് രംഗത്തെത്തി.
ഇന്നലെ ചേർന്ന മുനിസിപ്പൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംഭവവുമായി ബന്ധപ്പെട്ട ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി പോലീസ് അധികാരികൾക്ക് പരാതി നൽകുവാൻ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠനെ ചുമതലപ്പെടുത്തിയിരുന്നു. അതിനനുസരിച്ച് ഔദ്യോഗികമായി പോലീസ് അധികാരികൾക്ക് പരാതി സമർപ്പിച്ചതായി മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അറിയിച്ചു.
പ്രതിമയുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഉണ്ടായ പിഴവുകൾ മഹാത്മാവിന്റെ പ്രതീകാത്മകതയെ അപമാനിക്കുന്ന തരത്തിലാണെന്നത് ജനങ്ങളിൽ കടുത്ത പ്രതികരണങ്ങൾക്കിടയാക്കുന്നുണ്ട്.


