- Advertisement -[the_ad id="14637"]
ഗുരുവായൂർ; ക്യാൻസർ രോഗികൾക്ക് മുടി നൽകി പത്തു വയസ്സുകാരൻ മാതൃകയാകുന്നു..
ഗുരുവായൂർ നഗരസഭ മൂന്നാം വാർഡ് കോട്ടപ്പടി കൊട്ടിലിങ്ങൽ സന്തോഷ് – നിഷ ദമ്പതികളുടെ മകനാണ് അദ്വൈത്.
ഇരിങ്ങപ്പുറം എസ് എൻ യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുമായ അദ്വൈത് ആണ് സ്വന്തം ആഗ്രഹപ്രകാരം മുടി നീട്ടി വളർത്തിയ ശേഷം, തൃശ്ശൂർ അമല ആശുപത്രിയിൽ ക്യാൻസർ രോഗികൾക്കായി മുടി സമർപ്പിച്ചത്.
അമല ആശുപത്രി അധികൃതർ പ്രശംസാപത്രം നൽകി അദ്വൈതിനെ അനുമോദിച്ചു..