ഗാന്ധിജിയെ പോലും മറന്നോ? : ബയോ പാർക്കിൽ അനാഛാദനം ചെയ്ത പ്രതിമയിലെ ഗുരുതര പിഴവ്; ചെയർമാനും ഭരണാധികാരികളും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കെ.പി. ഉദയൻ ആവശ്യപ്പെട്ടു
ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ KSWMP പദ്ധതിയുടെ ഭാഗമായി ഇന്ന് അനാഛാദനം നടത്തിയ ഗാന്ധി പ്രതിമയിലെ പാകപ്പിഴവ് വലിയ വിവാദമായി. രാജ്യപിതാവിന്റെ പ്രതിമയിലെ രൂപഭംഗിയിൽ കാണപ്പെട്ട ഗുരുതരമായ പിഴവിനെതിരെ പ്രതിഷേധം ഉയർന്നു.
ഉദ്ഘാടന മാമാങ്കങ്ങൾക്കായി തിരക്കു കൂട്ടിയ ഭരണാധികാരികളും ചെയർമാനും ഗാന്ധിജിയുടെ രൂപം പോലും ശ്രദ്ധിക്കാതിരുന്നതു പൊറുക്കാവുന്ന തെറ്റല്ലെന്നും കെ.പി. ഉദയൻ പ്രതികരിച്ചു.
“കലാകാരന്റെ കരവിരുത്” എന്ന് പറഞ്ഞ് ചെയർമാൻ ഇതിനെ ന്യായീകരിക്കാൻ എത്ര ശ്രമിച്ചാലും, ഗാന്ധിജിയുടെ രൂപം ലോക ജനതയുടെ കണ്ണിലും മനസ്സിലും അനശ്വരമായി നിലനിൽക്കുന്ന സത്യമാണ്. അതിനാൽ പ്രതിമയിലെ പോരായ്മകൾ നികത്തി തെറ്റുകൾ തിരുത്താൻ നഗരസഭയും ഭരണാധികാരികളും ഉടൻ നടപടി സ്വീകരിക്കണമെന്ന് കെ.പി. ഉദയൻ ആവശ്യപ്പെട്ടു.

