“മരണവഴിയിൽ നിന്നു മക്കൾക്കായി തിരിച്ചു വരാൻ…”ഗുരുവായൂരിലെ ബിനോജിന്റെ ജീവൻ രക്ഷിക്കാൻ 30 ലക്ഷം രൂപ ആവശ്യമുണ്ട്…..സഹായിക്കൂക..?
ഗുരുവായൂർ :” എനിക്ക് എന്റെ പൊന്നു മക്കൾക്കായി ജീവിക്കണം… എന്നെ ഒന്ന് സഹായിക്കുമോ?” — ഗുരുവായൂരിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന ബിനോജിന്റെ ഈ വാക്കുകൾ കേൾക്കുന്നവരുടെ മനസ്സുകളെ ഉലച്ചു മാറ്റുകയാണ്.

ബിനോജിന്റെ ഇരു വൃക്കകളും തകരാറിലായതിനാൽ അടിയന്തിരമായി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലാണ്. ഭാര്യ, മൂന്ന് പെൺമക്കൾ, വയോധിക അമ്മ എന്നിവരാണ് അദ്ദേഹത്തിന്റെ ആശ്രയം. വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്ന ബിനോജ് ചികിത്സക്കായി സ്വന്തമായി ഉണ്ടായിരുന്നതെല്ലാം വിറ്റുകഴിഞ്ഞു.
ജീവൻ നിലനിർത്താനുള്ള അവസാന ശ്രമമായി ഇപ്പോൾ സമൂഹത്തിന്റെ മുന്നിൽ അദ്ദേഹം കൈനീട്ടുകയാണ്. ഏകദേശം 30 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായി വരും. സാഹോദരസ്നേഹമുള്ളവർ കഴിയുന്നത്ര സഹായം ചെയ്യുക.
? കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
സാജൻ കേച്ചേരി – 9847873727
ഷാഹിദ് ചാവക്കാട് – 9895575729
ബിനോജ് – 8921927162
? സഹായം അയയ്ക്കേണ്ട അക്കൗണ്ട്:
BINOJ CHIKILSA SAHAYA SAMITHI, GURUVAYOOR
A/C: 40304101060638
IFSC: KLGB0040304
Branch: Guruvayoor
? GPay:
➡️ BINOJ – 6282649343
➡️ REKHA – 8590356268

