the digital signature of the temple city

പരികര്‍മിയില്‍ നിന്നും സ്‌പോണ്‍സറിലേക്ക്; ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി?

എട്ട് വര്‍ഷം മുമ്പ് അതായത് 2017 ല്‍ കീഴ്ശാന്തിയുടെ പരികര്‍മികളില്‍ ഒരാളായി മല കയറി എത്തിയ ആളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. എന്നാലിന്ന് ശബരിമലയില്‍ വിലയേറിയ സമര്‍പ്പണങ്ങള്‍ നടത്തുന്ന സ്‌പോണ്‍സര്‍മാരില്‍ ഒരാളായി വളര്‍ന്നു.

- Advertisement - Guruvayoor image

ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശി സമര്‍പ്പിച്ച സ്‌പോണ്‍സര്‍ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍, പിന്നീട് നടന്ന അന്വേഷണങ്ങളില്‍ ശബരിമലയുടെ പേര് പറഞ്ഞ് ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുപോലും പണപ്പിരിവ് നടത്തിയതായാണ് വിവരം. ആളുകളില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിനായി ശബരിമല ശ്രീകോവിലിന്റെ തന്നെ വിവിധ ഭാഗങ്ങള്‍ ഇദ്ദേഹം പ്രദര്‍ശന വസ്തുവാക്കുകയും ചെയ്തു. ശ്രീകോവിലിന്റെ ഭാഗങ്ങള്‍ സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്നവരുടെ വീടുകളില്‍ എത്തിച്ച് ഐശ്വര്യം ലഭിക്കുമെന്ന വ്യാജേന പൂജകള്‍ നടത്തിയാണ് ഇയാള്‍ പണം കൈപ്പറ്റിയിരുന്നത്.

കൂടാതെ ശബരിമല ശ്രീകോവിലിന്റെ വാതിലെന്ന പേരില്‍ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലും വിവിധ സംസ്ഥാനങ്ങളിലും പൂജകള്‍ നടത്തി പണംപിരിച്ചതായാണ് സൂചന.

തിരുവനന്തപുരം കിളിമാനൂരിന് സമീപം പുളിമാത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വദേശം. പുളിമാത്ത് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. അതുകൊണ്ടുതന്നെ ക്ഷേത്രോത്സവങ്ങളില്‍ പൂജാരിമാരുടെ സഹായിയായും പ്രവര്‍ത്തിച്ചു.

പത്താം ക്ലാസ് പഠനത്തിന് ശേഷം ബെംഗളൂരുവിലെ ശ്രീരാമപുരം അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളാം പൂജാരിയായി. പിന്നീടാണ് ശബരിമലയിലേക്ക് എത്തുന്നത്. അങ്ങനെ ശബരിമലയിലെ മുഖ്യപരികര്‍മിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറി. ഇതോടെ തന്ത്രിമാരുമായും അടുത്തബന്ധം സ്ഥാപിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വന്‍കിട ഭക്തര്‍ക്കും ശബരിമലയ്ക്കും ഇടയിലെ ഒരു പാലമായിട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനികരായ അയ്യപ്പ ഭക്തരുടെ ലാഭവിഹിതത്തിലെ ഒരു പങ്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വഴി ശബരിമലയിലേക്കും എത്തി.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനികരായ ഭക്തര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചൂഷണത്തിന് ഇരയായതായാണ് വിവരം. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിയാനുള്ള സാഹചര്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി അവസരമാക്കി മാറ്റുകയായിരുന്നു. ശബരിമലയിലെ പരികര്‍മിയില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റിലേക്കുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചുവടുമാറ്റമാണ് ഇയാളെ ശബരിമലയിലെ പ്രധാന സ്‌പോണ്‍സറായി വളര്‍ത്താന്‍ സഹായിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സോണിയ ഗാന്ധി, അടൂര്‍ പ്രകാശ്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളുമൊത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോട്ടോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ പെട്ടെന്ന് ധനികനായി ശബരിമലയിലെ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയതായുള്ള രേഖകളും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണവിധേയനായ വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വം വിജിലന്‍സും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും ഭൂമി കച്ചവടങ്ങളും അന്വേഷിച്ചു വരികയാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts