ഗുരുവായൂർ : മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരിൽ സംഘടിപ്പിച്ച “മാടമ്പ് സ്മൃതി പർവ്വം 2023” പ്രൗഡ ഗംഭീരമായ ചടങ്ങ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
എഴുത്ത്കാർ കലാകാരന്മാർ, നർത്തകർ തുടങ്ങിയവർ ഒരു സൃഷ്ടി ചെയ്യുന്നത് ദീർഘകാലത്തെ തപസിന്റെ ഫലമാണ് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു മാടമ്പ് കുഞ്ഞുകുട്ടനും സി രാധാകൃഷ്ണനുമെല്ലാം തപസ്സിലൂടെ അവരുടെ ജീവൻ പരമാത്മാവിനോട് ആഭിമുഖ്യമുണ്ടാകുമ്പോഴാണ് ഏറ്റവും മനോഹരമായതും, ഹൃദ്യമായതുമായ സൃഷ്ടി നമ്മുക്ക് ലഭിക്കുന്നത്. അവരെ നമ്മൾ ബഹുമാനിക്കണം, അവർ നമ്മുടെ ഗുരുക്കന്മാരാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം പ്രശസ്ത ചിന്തകനും സാഹിത്യകാരനുമായ സി രാധാകൃഷ്ണന് ഗവർണർ സമ്മാനിച്ചു .
ഏകതയാണ് ഭരതത്തിൻ്റെ ദർശനം. ആ ഏകതയുടെ വൈവിധ്യമാണ് ഈ പ്രപഞ്ചം. ഈ ദർശനം തന്നെയാണ് മാടമ്പിൻ്റെ കൃതികളിൽ ഉള്ളത്. അതു തന്നെയാണ് എഴുത്തുക്കാരൻ സി രാധാകൃഷ്ണൻ്റെ ഗീതാദർശനത്തിലും ഉള്ളത്. അതുകൊണ്ട് ഈ പുരസ്ക്കാരം അദ്ദേഹത്തിന് നൽകിയത് ഏറ്റവും സമുചിതമാണ് അദ്ദ്ദ്ദേഹം കൂട്ടിച്ചേർത്തു .
ഗുരുവായൂർ കൃഷ്ണവത്സം റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷനായി. വടുക്കമ്പാട്ട് നാരായണന്‍ മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ നഗരസഭ ചെയർപേഴ്സൺ പ്രൊഫ പി കെ ശാന്തകുമാരി, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, നോവലിസ്റ്റ് സി വി ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി തുടങ്ങിയവർ സന്നിഹിതരായി.