the digital signature of the temple city

ഇടതുപക്ഷ ദുർഭരണത്തിനെതിരെ ജനരോഷം പുകയുന്നു ; ഗുരുവായൂർ മോചനയാത്ര രണ്ടാം ദിവസം ആവേശ തിളക്കത്തിൽ..

ഗുരുവായൂർ: ഇടതുപക്ഷ ഭരണത്തിന്റെ ദുർവ്യവസ്ഥകളും പൂർത്തിയാകാതെ കിടക്കുന്ന വികസനപദ്ധതികളും ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് നടത്തുന്ന ഗുരുവായൂർ മോചനയാത്രയുടെ രണ്ടാം ദിവസം ആവേശകരമായി സമാപിച്ചു.
മോചന യാത്രയുടെ രണ്ടാം ദിവസം തിരുവെങ്കിടം സെന്ററിൽ ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത് ഉത്ഘാടനം ചെയ്തു .-പൂർത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം നടത്തി ഗുരുവായൂർ ജനതയെ കബളിപ്പിക്കുന്ന സമീപനമാണ് ഇടതുമുന്നണി നേതൃത്വത്തിലുള്ള നഗരസഭ ഭരണാധികാരികൾ എന്ന് അഡ്വ ടി എസ് അജിത് പ്രസ്താവിച്ചു. . ഗുരുവായൂർ ബസ്സ് സ്റ്റാൻഡ് നിർമ്മാണത്തിന് കോടി കണക്കിന് രൂപ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് നഗരസഭയെ കടകെണിയിലാക്കുകയാണെന്നും അജിത് കുറ്റപ്പെടുത്തി.

- Advertisement - Guruvayoor image
1000084334 1

തിരുവെങ്കിടം അടിപാതയുടെ കാര്യത്തിലും നഗരസഭ ഭരണാധികാരികൾ ഒളിച്ചു കളി നടത്തുകയാണെന്ന് അജിത് പറഞ്ഞു. യോഗത്തിൽ. പെരുമ്പിലാവ് എം.ഒ.സി കോളേജ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്ത കെ.പി.അതുൽ ദാസിന്റെ അഭിനന്ദിച്ചു നേതാക്കളായ സി.എ. ഗോപ പ്രതാപൻ, കെ.വി.ഷാനവാസ്, കെ. നവാസ്, ബാലൻ വാറണാട്ട്, വി.കെ.സുജിത്ത് എന്നിവർ സംസാരിച്ചു.

PSX 20251011 135656

വിവിധ സ്വീകരണ യോഗത്തിൽ മഹിളാകോൺഗ്രസ്സ്പ്രസിഡണ്ട് ടി. നിർമ്മല. സി.എസ്.സൂരജ്, സ്റ്റീഫൻ ജോസ്, വിജയകുമാർ അകമ്പടി, ഷൈലജ ദേവൻ, റെയ്മണ്ട് നീലങ്കാവിൽ, ശിവൻ പാലിയത്ത്, ഹരി. എം വാരിയർ, പ്രദീഷ് ഓടാട്ട്, ടി.കെ.ഗോപാലകൃഷ്ണൻ രേണുകാ ശങ്കർ, എം.കെ. നൂറുദ്ദീന, പ്രിയാ രാജേന്ദ്രൻ, കെ.കെ.രജ്ജിത്ത്, ബാബു ആളൂർ, ടി.എ.ഷാജി, സാബു ചൊവ്വല്ലൂർ, സിന്റോ തോമാസ്, എന്നിവർ സംസാരിച്ചു.

1000084317


ഗുരുവായൂർ കിഴക്കെ നട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന മഹിളാ കോൺഗ്രസ്സ് സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. സമ്മേളനത്തിൽ ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു ആർ രവികുമാർ, കെ പി ഉദയൻ അരവിന്ദൻ പല്ലത്ത്, കെ പി എ റഷീദ്, എം എഫ് ജോയ്, ആന്റോ തോമസ്, തുടങ്ങിയവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts