“അയ്യപ്പന്റെ സ്വർണ്ണകട്ട കേസ്: പിണറായി സർക്കാറിനും ദേവസ്വം മന്ത്രിക്കും എതിരെ കോൺഗ്രസിന്റെ ജ്വാലാപ്രകടനം ഗുരുവായൂരിൽ”
ഗുരുവായൂർ: അയ്യപ്പന്റെ സ്വർണ്ണ കട്ടവരെ സംരക്ഷിക്കുന്ന പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വാസവൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല തെളിഞ്ഞു.

മമ്മിയൂർ കൈരളി ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പതാക ജ്വാല മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന് കൈമാറി തുടക്കം കുറിച്ചു. തുടർന്ന് നഗരത്തിലൂടെ നടത്തിയ പ്രകടനം ഗുരുവായൂർ കിഴക്കെനടയിലെ ഗാന്ധി പ്രതിമ പരിസരത്ത് സമാപിച്ചു.
ആർ. രവികുമാർ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, സി.എസ്. സൂരജ്, കെ.പി.എ. റഷീദ്, ഷൈലജ ദേവൻ, ശിവൻ പാലിയത്ത്, ശശി വാറണാട്ട്, വി.എസ്. നവനീത്, പ്രദീഷ് ഓടാട്ട്, എം.ബി. രാജലക്ഷ്മി, കെ.കെ. രഞ്ജിത്ത്, ഒ.പി. ജോൺസൺ, ജോയ് തോമസ് ശശികുമാർ പട്ടത്താക്കിൽ, ഹരി വടക്കൂട്ട്, പ്രേം ജി മേനോൻ, സി. അനിൽകുമാർ, മനീഷ് നീലിമന, സി.കെ. ഡേവിസ്, സുഷാ ബാബു, കെ.പി. മനോജ്, മേഴ്സി ജോയ്, സി. ശങ്കരനുണ്ണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

