“ദുർഗന്ധം, രോഗം, നിരാശ — മീരഭവനിൽ നരകജീവിതം!
മുരളിയുടെ നിലവിളി നഗരസഭയുടെ കാതുകളിലെത്തുമോ?”
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിൽ വീട് നമ്പർ 308-ൽ സ്ഥിതി ചെയ്യുന്ന മീര ഭവനിലെ മുരളി പി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെയും ദുർഗന്ധ ദുരിതത്തിന്റെയും നടുവിൽ പെട്ടിരിക്കുകയാണ്.
മുരളിയുടെ വീടിനോട് ചേർന്നുള്ള SFS ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യവും വേസ്റ്റ് അടങ്ങിയ വെള്ളവും വീടിനോട് ചേർന്നുള്ള വഴിയിലേക്ക് ഒഴുകുന്നതായാണ് പരാതി. “ചില സമയങ്ങളിൽ ഡ്രൈനേജ് തുറന്നിടാറുണ്ട്. അതിനിടെ ഭക്ഷണം കഴിക്കാനോ ഒരു തുള്ളി വെള്ളം കുടിക്കാനോ പോലും കഴിയുന്നില്ല; അത്രയും ദുർഗന്ധം നിറഞ്ഞിരിക്കുന്നു,” എന്ന് മുരളി പറയുന്നു.
മുരളിയുടെ അപേക്ഷ പ്രകാരം, വീട്ടിൽ ഭാര്യയും ബുദ്ധി വളർച്ച ഇല്ലാത്ത സഹോദരനും മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. 2025 ഫെബ്രുവരി 27-ന് ഗുരുവായൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്കു മുമ്പാകെ പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.. പ്രാദേശിക ടിവി ചാനലുകളിൽ വാർത്ത വന്നിട്ടും ഫ്ലാറ്റ് ഉടമകൾ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും മുരളി പറയുന്നു.
എത്രയും പെട്ടെന്ന് നഗരസഭ നടപടി സ്വീകരിക്കണമെന്നും,. മനുഷ്യവാസം തന്നെ അസാധ്യമായ അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ,” എന്നാണ് ഈ കുടുംബം പറയുന്നത് .
നഗരസഭയ്ക്ക് നൽകിയ അപേക്ഷയുടെ പൂർണ്ണരൂപം താഴെക്കൊടുക്കുന്നു



