അതുല്യ പ്രതിഭക്ക് സ്നേഹാദരവ്; CPWDൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത രണ്ട് എൻജിനീയർമാരിൽ ഒരാളായി തിരുവെങ്കിടം സ്വദേശിനി എം.സ്. അതുല്യ
ഗുരുവായൂർ: കരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവ്‌ലേക്ക് പ്രവേശിക്കുന്ന നവരാത്രി ആഘോഷിക്കുന്ന ഈ വേളയിൽ, സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെൻ്റിൽ (CPWD) കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു എൻജിനീയർമാരിൽ ഒരാളായി തെരെഞ്ഞെടുക്കപ്പെട്ട തിരുവെങ്കിടം സ്വദേശിനി എം.സ്. അതുല്യ കേരളത്തിന്റെ അഭിമാനമായി മാറുന്നു.

തന്റെ അപൂർവ വിജയം വഴി കേരളത്തിന്റെയും ഗുരുവായൂരിന്റെയും അഭിമാനം പകർന്ന അതുല്യയ്ക്ക് ഗുരുവായൂർ നഗരസഭ പതിനെട്ടാം വാർഡ് (കണ്ടോക്കുളം) കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും സ്നേഹാദരവും നൽകി.
ജോയി തോമസ് അധ്യക്ഷനായ സ്വീകരണ സമ്മേളനം മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അതുല്യക്ക് മുതിർന്ന നേതാവ് ശശി വാറണാട്ട് ഉപഹാര സമർപ്പണവും പൊന്നാടയും അണിയിച്ച് ആദരിച്ചു.
നേതാക്കളായ ബാലൻ വാറണാട്ട് (ബ്ലോക്ക് വൈസ് പ്രസിഡണ്ട്), സ്റ്റീഫൻ ജോസ് (ബ്ലോക്ക് സെക്രട്ടറി), വിജയകുമാർ അകമ്പടി (ബ്ലോക്ക് ട്രഷറർ), മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ഒ.പി. ജോൺസൺ, ബാബു സോമൻ, മണ്ഡലം സെക്രട്ടറി ഹരിവടക്കൂട്ട്, മുൻമണ്ഡലം യൂത്ത്കോൺഗ്രസ്സ് പ്രസിഡണ്ട് രജ്ജിത്ത് പാലിയത്ത് ,വാർഡ് വൈസ് പ്രസിഡണ്ട് ഷൺമുഖൻ തെച്ചിയിൽ എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധമായ ഇഷ്ടദേവതയുടെ നാട്ടിൽ നിന്നുള്ള അപൂർവ പ്രതിഭയുടെ ഉജ്വലമായ നേട്ടം, പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്. ആദരത്തിനോടു കൂടിയ മറുപടി പ്രസംഗത്തിൽ, അതുല്യ താൻ നേടിയ ഈ നേട്ടം ആത്മാർത്ഥമായ നാട്ടുകാരുടെ പിന്തുണയുടെ ഫലം കൂടിയാണെന്ന് പറഞ്ഞു.

