ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി വെള്ളിയാഴ്ച തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമിയാർക്ക് വെച്ചു നമസ്കാരം നടത്തി.
ക്ഷേത്രത്തിലെത്തിയ സ്വാമിയാരെ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ. എക്സിക്യൂട്ടീവ് ഓഫീസർ പി ടി വിജയി, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ കെ ഗോവിന്ദ് ദാസ്. പി സുനിൽകുമാർ എന്നിവരും നിരവധി ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു.
മഹാദേവനെ വണങ്ങിയ ശേഷം സ്വാമിയർ ക്ഷേത്രത്തിൽ പുഷ്പാഞ്ജലിയും നടത്തി. കാൽ കഴുച്ചുട്ടിന് ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ട്രസ്റ്റി ബോർഡ് ചെയർമാൻ, എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ , ക്ഷേത്ര ജീവക്കാരും അനേകം ഭക്തജനങ്ങളും വെച്ചു നമസ്കാരം നടത്തി. ഞായറാഴ്ച കാലത്ത് 8 മണിക്ക് ശേഷം മഹാദേവനെ ബാലാലയത്തിലേക്ക് മാറ്റുന്നതാണ്.
