the digital signature of the temple city

ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ കുറ്റവിചാരണ സദസ്സ്

ഇടത് ഭരണം നഗരസഭയെ കാൽ നൂറ്റാണ്ട് പിന്നിലേക്ക് തള്ളി.” — അനിൽ അക്കര, AICC അംഗം

- Advertisement - Guruvayoor image

ഗുരുവായൂർ :ഗുരുവായൂരിൽ ഇടത് മുന്നണിയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും പോരായ്മകളുടെ തുറന്ന വെളിപ്പെടുത്തലുമായി ‘കുറ്റവിചാരണ സദസ്സ്’ നടന്നു.

1003169912

പടിഞ്ഞാറെ നടയിൽ നടന്ന സദസ്സ് AICC അംഗമായ അനിൽ അക്കര ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനം വികസന വിരുദ്ധമാണെന്നും ജനങ്ങളുടെ ആസ്പ്രഹകളോട് അവഗണന കാണിക്കപ്പെടുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കർശന വിമർശനം. സദസ്സിന് മുൻസിപ്പൽ കമ്മിറ്റി കോ–ഓർഡിനേറ്റർ ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ കുറ്റവിചാരണ വിഷയം അവതരിപ്പിച്ചു.

കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ. നേതാക്കളായ . അരവിന്ദൻ പല്ലത്ത്, സി.ജെ. സ്റ്റാൻലി , ഒ.കെ.ആർ.മണികണ്ഠൻ, ആന്റോ തോമാസ് , ബി.വി ജോയ് , സി.എസ് സൂരജ് , എ.ടി. സ്റ്റീഫൻ ,കെ വി.ഷാനവാസ്, കെ.പി.എ. റഷീദ്, രേണുക ശങ്കർ, റെജീന അസീസ്, ബാലൻവാറണാട്ട്, എം.എഫ് .ജോയ് , ടി എ ഷാജി, ജോയ് ചെറിയാൻ, ബാബു പി ആളൂർ എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts