വൈക്കം: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണജൂബിലി വൈക്കത്ത് പ്രൗഢമായ ചടങ്ങുകളോടെ ആഘോഷിച്ചു. സംഗീതാർച്ചന, സംസ്കാരിക സമ്മേളനം ചെമ്പൈ അനുസ്മരണ പ്രഭാഷണം, മുതിർന്ന സംഗീതജ്ഞരെ ആദരിക്കൽ ,വിശേഷാൽ വയലിൻ കച്ചേരി തുടങ്ങിയ പരിപാടികളോടെയായിരുന്നു സുവർണ ജൂബിലി ആഘോഷം. വൈക്കം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന സുവർണ ജൂബിലി ആഘോഷം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ് കേരളാ കലാമണ്ഡലം മുൻ ഡെപ്പൂട്ടി രജിസ്ട്രാർ വി. കലാധരൻ,ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ അംഗം കെ.ബി.ഗിരിജ കുമാരി,ദേവസ്വം ഭരണസമിതിയംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ , സ്വാഗതസംഘം ഭാരവാഹികളായ കെ.അജിത് എക്സ് എം എൽഎ, ഗായകൻ ദേവാനന്ദ്, വി.ആർ.സി നായർ, ഗിരീഷ് വർമ്മ, ആർ.സുരേഷ് ബാബു, പി.സന്തോഷ്, വൈക്കം മഹാദേവക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്.വിഷ്ണു എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാർ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് സംഗീത കലാനിധി കുമാരി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരി അരങ്ങേറി. അർജുൻ ഗണേഷ് (മൃദംഗം) തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) പക്കമേളം ഒരുക്കി.

