the digital signature of the temple city

നരനായാട്ടിനും മനുഷ്യലംഘനങ്ങൾക്കും എതിരെ ഗുരുവായൂരിൽ ജനകീയ പ്രതിക്ഷേധം

ഗുരുവായൂർ–പൂക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം


? ഹൈലൈറ്റുകൾ

  • നരനായാട്ടിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധം
  • കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മാസ്റ്റർ ഉദ്ഘാടനം നടത്തി
  • ഗുരുവായൂർ – പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യം
1003122469

ഗുരുവായൂർ: കേരളത്തിലെ പോലീസിന്റെ നടപടികൾ സംസ്ഥാനത്തിന് തന്നെ അപമാനം വരുത്തുന്ന തരത്തിൽ നടത്തപ്പെടുന്ന നരനായാട്ടിനും, മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ഗുരുവായൂർ – പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ–പൂക്കോട് പ്രവേശന കവാടമായ നഗരസഭ ട്രഞ്ചിംഗ് പരിസരത്താണ് സദസ്സ് നടന്നത്. പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ സ്വാഗതം പറഞ്ഞപ്പോൾ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ. രവികുമാർ, നഗരസഭ കൗൺസിലർമാരായ കെ.പി.എ. റഷീദ്, ജീഷ്മ സുജിത്ത്, ഐ.എൻ.ടി.യു.സി. റീജണൽ പ്രസിഡണ്ട് വിമൽ എന്നിവർ സംസാരിച്ചു.

പ്രമുഖ നേതാക്കളായ ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ്, റെജീന അസീസ്, ബഷീർ പൂക്കോട്, സാബു ചൊവല്ലൂർ, ശിവൻ പാലിയത്ത്, വി.എസ്. നവനീത്, ടി.കെ. ഗോപാലകൃഷ്ണൻ, പ്രിയ രാജേന്ദ്രൻ, റാബിയാ ജലീൽ, ഷാജൻ വെള്ളറ, ശശി പട്ടത്താക്കിൽ, സി. അനിൽകുമാർ എന്നിവർ സംസാരിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts