the digital signature of the temple city

മാടമ്പ് സ്മൃതി പര്‍വ്വം 2023; കേരള  ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാൻ  ഉദ്ഘാടനം ചെയ്യും.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ മേയ് 6, 7 തിയതികളിലായി ഗുരുവായൂരില്‍ നടക്കുന്ന മാടമ്പ് സ്മൃതിപര്‍വ്വം 2023 കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനച്ചടങ്ങില്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം പ്രശസ്ത ചിന്തകനും സാഹിത്യകാരനുമായ സി രാധാകൃഷ്ണന് സമ്മാനിക്കും. മേയ് 6ന് വൈകീട്ട് 4.30 ന് ഗുരുവായൂ കൃഷ്ണവത്സം റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷനാകും. കേന്ദ്രമന്തി വി മുരളീധരന്‍ വിശിഷ്ടാഥിതിയായിരിക്കും.

വടുക്കമ്പാട്ട് നാരായണന്‍ മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ പി കെ ശാന്തകുമാരി നിലവിളക്ക് തെളിയിക്കും. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, നോവലിസ്റ്റ് സി വി ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി എന്നിവരും സന്നിഹിതരാകും. തുടർന്ന് യുവകവികൾ നയിക്കുന്ന കാവ്യോത്സവം നടക്കും.

മേയ് 7-ന്  നഗരസഭ ലൈബ്രറി ഹാളില്‍ രാവിലെ 10 ന് നടക്കുന്ന സാഹിത്യോത്സവം കേന്ദ്ര സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ സന്ധ്യ പുരേച്ഛ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി അംഗം ഫ്രാന്‍സിസ് ടി മാവേലിക്കര, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 10.30 ന് ”അനുഷ്ഠാന കലകളിലെ ഹരിതസാന്നിധ്യം” എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ യു കൃഷ്ണകുമാര്‍, ഗുരുവായൂര്‍ ദേവസ്വം കലാനിലയം മുന്‍ സുപ്രണ്ട് പി സി സി.ഇളയത്, കളമെഴുത്ത് കലാകാരന്‍ മണികണ്ഠന്‍ കല്ലാറ്റ്, കോഴിക്കോട് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ദീപിക, നാലപ്പാടന്‍ സ്മാരക സമിതി സെക്രട്ടറി ടി കൃഷ്ണദാസ് എന്നിവരും പങ്കെടുക്കും.

‘മലയാള സിനിമ ഇന്ന്” എന്ന വിഷയത്തിലുള്ള സംവാദം 11.30ന് ആരംഭിക്കും. സിനിമാ നിരൂപകന്‍ എം സി രാജനാരായണന്‍, നോവലിസ്റ്റ് സി വി ബാലകൃഷ്ണന്‍, സംവിധായകന്‍ പി എം കൃഷ്ണകുമാര്‍, നടന്‍ ശിവജി ഗുരൂവായൂര്‍, തിരക്കഥാകൃത്ത് ജയന്‍ ശിവപുരം, സിനിമാ നിരൂപകന്‍ ജോണി കെ ജെ, സംവിധായകന്‍ വിജീഷ് മണി, കേന്ദ്ര ഫിലിം സെന്‍സര്‍ബോര്‍ഡ് അംഗം രാജന്‍ തറയില്‍ എന്നിവര്‍ പങ്കെടുക്കും.

”നാടകവര്‍ത്തമാനം” എന്ന വിഷയത്തിലുള്ള സംവാദം 02.00 മണിമുതല്‍  3.30 വരെ നടക്കും. ഇതില്‍  സംവിധായകന്‍ ജയരാജ് മേനോന്‍, സംവിധായകനും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ എം കെ ദേവരാജന്‍, നടന്‍ മുരുകന്‍, തപസ്യ കലാസാഹിത്യ വേദി ഡയറക്ടര്‍ ശശി നാരായണന്‍, നടനും സംവിധായകനും തിരക്കഥാകാരനുമായ കുപ്പുസ്വാമി മരുതന്‍, നാടക നിരൂപകന്‍ മോഹന്‍ ബാബു എന്നിവര്‍ പങ്കടുക്കും.

തുടർന്ന് ”ഗുരുവായൂരിലെ ഭക്തികാവ്യങ്ങള്‍” എന്ന വിഷയത്തിലുള്ള സംവാദം 04.00 മണി മുതല്‍ 05.00  മണിവരെയാണ്. ഡോ പി സി മുരളീമാധവന്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി, ഷാജു പുതൂര്‍, സുധാകരന്‍ പാവറട്ടി, ജയപ്രകാശ് കേശവന്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. വൈകുന്നേരം 08.00 മണിക്ക്  ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ ഗുരുവായൂർ  വിശ്വഭാരതി തിയ്യറ്റേഴ്‌സിന്റെ ”പാരി” എന്ന നാടകവുമുണ്ടായിരിക്കും.

പ്രസ്തുത ചടങ്ങുകളിൽ വെച്ച് കറന്റ് ബുക്കസ് പുറത്തിറക്കുന്ന രണ്ടു  പുസതകങ്ങളുടെ പ്രകാശനവും ഉണ്ടായിരിക്കും. പ്രൊഫ ടി പി സുധാകരൻ രചിച്ച വിഷ്ണുപുരാണത്തിന്റെ ഗദ്യത്തിലുള്ള സംഗ്രഹം  മേയ് 6ന് കാലത്തു 11 മണിക്ക്  നഗരസഭ ലൈബ്രറി ഹാളിൽ വെച്ചു ബഹു ഗോവ ഗവർണർ  അഡ്വ പി എസ് ശ്രീധരൻ പിള്ള അവർകൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയന് നൽകി പ്രകാശനം നിർവ്വഹിക്കും.

അന്നേദിവസം വൈകീട്ട് 5 മണിക്ക് മാടമ്പ് സ്മൃതി പർവ്വം പരിപാടിയിൽ വെച്ച് കെ ആർ ചന്ദ്രൻ രചിച്ച പാട്ടുകളുടെ പുസ്തകം ബഹു: കേരള  ഗവർണർ ശ്രീ ആരീഫ് മുഹമ്മദ് ഖാൻ അവർകൾ കറന്റ് ബുക്സ് മാനേജർ കെ ജെ ജോണിക്ക് നൽകി പ്രകാശനം ചെയ്യും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts