the digital signature of the temple city

എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹികളുടെ മേഖല നേതൃത്വ സംഗമം

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ മേഖലാ യോഗം ഗുരുവായൂർ യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. പ്രേമാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.കെ. രാജൻ സ്വാഗതം പറഞ്ഞു. യൂണിയൻ വനിതാസംഘം സെക്രട്ടറി ശൈലജ കേശവൻ ആശംസകൾ അർപ്പിച്ചു. കെ.ജി. ശരവണൻ നന്ദി പറഞ്ഞു.

- Advertisement - Guruvayoor image

ചാവക്കാട് മുനിസിപ്പൽ മേഖലാ യോഗം യൂണിയൻ വൈസ് പ്രസിഡണ്ട് എം.എ. ചന്ദ്രൻ്റെ വസതിയിൽ നടന്നു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗം വിമലാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജ കേശവൻ, പഞ്ചായത്ത് കമ്മറ്റി അംഗം പി.വി. ഷൺമുഖൻ, യൂണിയൻ കൗൺസിലർമാരായ കെ.പ്രധാൻ, കെ.കെ. രാജൻ എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ 7-ന് ഗുരുവിൻ്റെ 171-ാം ജയന്തിയും സെപ്റ്റംബർ 17- മുതൽ 21 വരെ ഗുരുവിൻ്റെ 98-ാം സമാധി ദിനവും ഗുരുവായൂർ യൂണിയൻ ഓഫീസിൽ എല്ലാ ശാഖകളുടെയും നേതൃത്വത്തിൽ ആഘോഷിക്കുമെന്ന് തീരുമാനിച്ചു. യോഗത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയനും പങ്കെടുക്കുകയുണ്ടായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts