the digital signature of the temple city

ഗുരുപവനപുരിയുടെ മനം നിറച്ച് ചിങ്ങമഹോത്സവം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ചിങ്ങ മഹോത്സവം, മലയാള ഐശ്വര്യ വർഷാരംഭ ദിനമായ ചിങ്ങ മാസ ആരംഭത്തെ അനുസ്മരിപ്പിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം മഞ്ജുളാൽ പരിസരത്ത്, 251 വാദ്യ കലാകാരന്മാർ യുക്തിപൂർവ്വം താളവാദ്യം തീർത്ത് മഴയിൽ പെയ്തിറങ്ങിയ രീതിയിൽ രണ്ട് മണിക്കൂർ വാദ്യമേളം നടത്തി. ഇതിലൂടെ ആസ്വാദകർ സന്തോഷം ലഭിച്ചു. തുടർന്നുള്ള സമാദരണ സദസ്സിൽ വാദ്യ പ്രതിഭകൾക്ക് 10001 രൂപയും, പ്രശസ്തിപത്രവും, ഫലകവും നൽകിയ ഗുരുവായൂരപ്പൻ മേള പുരസ്കാരം, കുറുംകുഴൽ വാദന പ്രതിഭയായ പനമണ്ണ മനോഹരന്, കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമ്മാനിച്ചു. സദസ്സ് ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക്, ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഉപഹാരം നൽകി ആദരിച്ചു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അദ്ധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകരായ വി.പി. ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ ദേശസ്നേഹ സമ്മാനവും നൽകി. അഡ്വ. രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, രമ്യ വിജയകുമാർ എന്നിവരും സംസാരിച്ചു. 10 വർഷമായി മഞ്ജുളാൽത്തറ മേളം നയിക്കുന്ന ഗുരുവായൂർ ജയപ്രകാശ്, മറ്റ് മേള വിഭാഗ പ്രമാണികൾ, പഞ്ചവാദ്യ പ്രമാണികൾ എന്നിവർക്കും ആദരവും വാദ്യ കലാകാരന്മാർക്ക് പണ കിഴിയും ഗുരുവായൂരപ്പ ഫോട്ടോയും നൽകി.

img 20250817 wa0107864604991798416697

പ്രമോദ് കൃഷ്ണയുടെ പ്രമാണത്തിൽ അമ്പതോളം കലാകാരന്മാരുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സന്യാസി ശ്രേഷ്ഠന്മാരായ സ്വാമി സന്മയാനന്ദ സരസ്വതി, സ്വാമി കൃഷ്ണാനന്ദ സരസ്വരതി, ഡോ ഹരിനാരായണ സ്വാമി. മണിസ്വാമി എന്നിവരുടെ സാരഥ്യത്തിൽ താലപ്പൊലിയോടെ, വിവിധ ദേവരൂപ വേഷങ്ങളോടെ പട്ടു കൂടകളും, ഭജനാവലിയുമായി ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്ക് ഭക്തജന ഘോഷയാത്രയായി എത്തി ചേർന്ന് . ക്ഷേത്ര കിഴക്കെ നടപ്പുരയിൽ അലങ്കരിച്ച് പൂക്കളാലും, ഫോട്ടോകളാലും കവചമൊരുക്കി നറുനൈയ്യിൽ നിറവിൽ വെച്ച അഞ്ഞൂറോളം ഐശ്വര്യ വിളക്കുകൾ പ്രാർത്ഥനാനിർഭരമായി തിരിതെളിയിച്ച് ഭഗവാന് സമർപ്പിച്ചതോടെ ചിങ്ങ മഹോത്സവത്തിന് പരിസമാപ്തിയായി.

ഗുരുവായൂർ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനേസ്ട്രർ പ്രമോദ് കളരിക്കൽ, ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ തിരിതെളിയിച്ച് പങ്ക് ചേർന്നു. മഹോത്സവ ആഘോഷത്തിന് ശ്രീധരൻ മാമ്പുഴ, നിർമ്മല നായകത്ത്, ജയറാം ആലക്കൽ, മുരളി അകമ്പടി, ഡോ സോമസുന്ദരൻ, രാധാ ശിവരാമൻ, സരളമുള്ളത്ത്, വി ബാലകൃഷ്ണൻ നായർ, എം ശ്രീനാരായണൻ , ജയൻ മേനോൻ, ശ്രീകുമാർ പി നായർ, ഒ വി രാജേഷ്, എ കെ ദിവാകരൻ, എ മോഹനകൃഷ്ണൻ, ഗീതാ ഹരി, ഉദയ ശ്രീധരൻ, കാർത്തിക കോമത്ത്, ഇന്ദിര സോമസുന്ദരൻ. മുരളിമുള്ളത്ത്, ബിന്ദു ദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

img 20250817 wa01157603784438358305962

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts