the digital signature of the temple city

ഗുരുപവനപുരിയിൽ പുരാതന തറവാട്ടു കൂട്ടായ്മയുടെ ചിങ്ങ മഹോത്സവം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ നായർ തറവാട്ടുകളുടെ നേതൃത്വത്തിലും, ഗുരുപവനപുരി ഒന്നായി ഒത്തുചേർന്ന് ഒരുക്കുന്ന ചിങ്ങ മഹോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും, മലയാള ഐശ്വര്യ വർഷമാസാരംഭദിനമായ ചിങ്ങം ഒന്ന് (ആഗസ്റ്റ് 17, ഞായറാഴ്ച), വിപുലമായ ആദ്ധ്യാത്മികാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു. രാധാകൃഷ്ണവേഷാധികളോടെ ഭക്തജനഘോഷയാത്ര, ഐശ്വര്യ വിളക്ക് സമർപ്പണം, 251 വാദ്യകലാകാരന്മാരുടെ മജ്ഞുളാൽത്തറ മേളം, ഗുരുവായൂരപ്പൻ മേള പുരസ്കാര വിതരണം എന്നിവ ഉൾപ്പെടുന്ന വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്.

- Advertisement - Guruvayoor image

ഗുരുവായൂരിലെ കിഴക്കേ നട മഞ്ജുളാൽത്തറയിൽ, ആഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 3 മണിക്ക്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേരുന്ന 251 വാദ്യകലാകാരന്മാർ, ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ, രണ്ട് മണിക്കൂറിലേറെ താളപെരുമ വിളിച്ചോതി മജ്ഞുളാൽത്തറ മേളം അരങ്ങേറും. മേള സമാപനത്തിൽ, രണ്ട് പതിറ്റാണ്ടിനു മുൻപുള്ള മികവുറ്റ വാദ്യപ്രതിഭകൾക്ക് വേണ്ടി നൽകപ്പെടുന്ന “വേണുഗോപാൽ സ്മാരകം ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം” വാദനകലാനിധി പനമണ്ണ മനോഹരന് സമ്മാനിക്കും. ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ പുരസ്കാര നിമിത്തം പ്രത്യക്ഷപ്പെടും.

തുടർന്ന്, ആദ്ധ്യാത്മ സന്യാസിമാരുടെ നേതൃത്വത്തിൽ, രാധാകൃഷ്ണവേഷ രൂപങ്ങളോടെയുള്ള ഭജനയോടൊപ്പം, വാദ്യപ്രമാണി പ്രമോദ് കൃഷ്ണ നയിക്കുന്ന പഞ്ചവാദ്യത്തിന്റെ താളലയ അകമ്പടിയോടെ, ഭക്തജന ഘോഷയാത്ര മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച് ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെത്തും. കിഴക്കേ ദീപസ്തംഭമണ്ഡപം ഭഗവാന്റെ ദർശനമുഖശ്രീയായി നിറയും. നെയ്യിൽ തെളിയിക്കുന്ന അഞ്ഞൂറോളം ഐശ്വര്യ വിളക്കുകളും പൂക്കളാലും അലങ്കരിച്ചിരിക്കും. ഭക്തർ തിരികൾ പ്രകാശിപ്പിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുന്നതോടെ ചിങ്ങ മഹോത്സവത്തിന് സമാപനമാവും. ഭഗവാന്റെ ഫോട്ടോയും പ്ര

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts