ഗുരുവായൂർ: കാലടി സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. ധർമരാജ് അടാട്ട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “പണ്ഡിറ്റ് കെ.പി. കറുപ്പനും കേരള നവോത്ഥാനവും” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പ്രകാശനം നിർവഹിച്ചു. ലിറ്റിൽ ഫ്ലവർ കോളെജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസി പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസർച്ച് ഓഫിസർ ടി.കെ. അമ്പിളി പുസ്തകം പരിചയപ്പെടുത്തി.
പുസ്തക പ്രകാശനച്ചടങ്ങിൽ സംസ്ഥാന പുരസ്കാരം നേടിയ നാടക സംവിധായകനും അഭിനേതാവുമായ മുരളി അടാട്ട്, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സി.എഫ്. ജോൺ ജോഫി, ഗ്രന്ഥകാരൻ ഡോ. ധർമരാജ് അടാട്ട്, ഡീൻ ഓഫ് സ്റ്റുഡൻറ് അഫയേഴ്സ് ഡോ. പി.ജി. ജസ്റ്റിൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫിസർ കെ.എ. ദീപ്തി എന്നിവരും പങ്കെടുത്തു. 80 രൂപ മുഖവിലയുള്ള പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലകളിൽ ലഭ്യമാണ്.
തുടർന്ന് സംഘടിപ്പിച്ച സെമിനാറിൽ കേരള നവോത്ഥാനവും പണ്ഡിറ്റ് കെ.പി. കറുപ്പനും എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ടി.എസ്. ശ്യാംകുമാർ, നാട്ടുരാജ്യങ്ങളിലെ നവോത്ഥാനം എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. മാളവിക ബിന്നി എന്നിവർ പ്രഭാഷണം നടത്തി. ഡീൻ ഓഫ് റിസർച്ച് ആൻഡ് നോഡൽ ഓഫിസർ ഡോ. എം. റോയ് മാത്യു, മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.പി. അന്നം സിനി എന്നിവർ മോഡറേറ്ററായിരുന്നു. കവയിത്രിയും ഒ.വി. വിജയൻ സ്മാരക സമിതി അംഗവുമായ ജ്യോതിബായ് പരിയാടത്ത്, ഗവേഷക പി.കെ. സുമിത എന്നിവരും പരിപാടിക്കു പങ്കെടുത്തു. ഡോ. എം. റോയ് മാത്യു, ഡോ. അനുറോജ് ടി.ജെ., ഡോ. പി.ജി. ജസ്റ്റിൻ, ഡോ. എ.പി. അന്നം സിനി എന്നിവ

