ഗുരുവായൂർ: സംസ്ഥാന സര്‍ക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ (KSWMP) ഉള്‍പ്പെടുത്തി ഗുരുവായൂർ നഗരസഭക്ക് 11.7 കോടി രൂപയുടെ കര്‍മ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള കൂടിയാലോചന യോഗം നഗരസഭാ ലൈബ്രറി ഹാളിൽ നടന്നു.
രൂപരേഖ തയ്യാറാക്കുന്നതിനുള്ള കൂടിയാലോചന യോഗം നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത്ത്കുമാർ, എ സായിനാഥൻ, കൗൺസിലർ കെ.പി ഉദയൻ, മറ്റ് കൗൺസിലർമാർ, നഗരസഭാംഗങ്ങൾ, KSWMP – DPMU, DPMC, TSC ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ് സ്വാഗതവും, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു. കെ എസ് ഡബ്ലിയു എം പി സോഷ്യൽ & കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ശുഭിത മേനോൻ വിഷയാവതരണവും, ടെക്നിക്കൽ സർവ്വീസ് കൺസൾട്ടന്റ് ഉദ്യോഗസ്ഥ ബീന ഗോവിന്ദൻ ഗ്യാപ്പ് അനാലിസിസ് പ്രസന്റേഷനും നടത്തി.
കെ എസ് .ഡബ്ലിയു എം പി എൻവയോഴ്ൺമെന്റ് എഞ്ചിനീയർ ശ്രീകുമാർ, എം ഇ ഇ അനൂപ് കൃഷ്ണ, എസ് ഡബ്ലിയു എം എഞ്ചിനീയർ ആതിര ജോസ്, PMC / TSC ഉദ്യോഗസ്ഥരായ ഡോ ജയ്നീഷ്, രവികുമാർ, ഹസീന തുടങ്ങിയ ഉദ്യോഗസ്ഥർ തുടർന്നുള്ള ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകി. വിവിധ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ, പദ്ധതിയുടെ വിവിധ സ്റ്റേക്ക് ഹോൾഡേഴ്‌സ്, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടെ നൂറിലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.