the digital signature of the temple city

പിതൃസ്മൃതി ദിനാചരണവും, പുരസ്ക്കാര വിതരണവും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: കർക്കിടക വാവ്ബലിതർപ്പണ ദിന പ്രാധാന്യവുമായി കുടുംബങ്ങളിൽ നിന്ന് വിട്ട്പോയവരെ സ്മരിക്കുവാനും, ഓർമ്മകൾ പങ്ക്‌ വെക്കുവാനുമായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന” പിതൃസ്മൃതി ദിനാചരണ സദസ്സ് ” കറുത്തവാവ് ദിനം കൂടിയായ ജൂലായ് 24 ന് വ്യാഴാഴ്ച്ച വൈക്കീട്ട് 4 മണിക്ക് രുഗ്മണി റീജൻസിയിൽ വെച്ച് സമുച്ചിതമായി നടത്തപ്പെടുന്നു. 

- Advertisement - Guruvayoor image

സദസ്സിൽ ആദ്ധ്യാത്മിക സൽസംഗ, സൽകർമ്മ പ്രവർത്തനങ്ങളുമായി ചേർന്ന് കർമ്മനിരതമായി മുന്നോട്ട് പോകുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് നൽകി പോരുന്ന തെക്കു മുറി മാധവൻ നായർ സ്മരണാർത്ഥം നൽക്കപ്പെടുന്ന” പിതൃസ്മൃതി പുരസ്ക്കാരം. ” ജോതിഷരത്നവും . പണ്ഡിതശ്രേഷ്ഠനുമായ കാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാടിനും, കണ്ടിയൂർസുശീലാമ്മ സ്മരണാർത്ഥം നൽക്കപ്പെടുന്ന “മാതൃസ്മൃതി പുരസ്ക്കാരം ” എഴുത്ത്കാരി സരസ്വതി കൃഷ്ണൻ കുട്ടിയ്ക്കുംനൽകി സമാദരിയ്ക്കുന്നതാണ്. ഗുരുവായൂർ ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രേഷ്ഠപുരസ്ക്കാരങ്ങൾജേതാക്കൾക്ക് സമ്മാനിയ്ക്കുന്നതാണ്.പിതൃസ്മൃതി സമ്മേളനസദസ്സിന്റെ ഉൽഘാടന കർമ്മംഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിക്കുന്നതുമാണ് .

കൂട്ടായ്മ കുടുംബാംഗങ്ങളിൽ നിന്ന് വിടപറഞ്ഞവരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോമെന്റ് വിദ്യാർത്ഥി സ്കോളർഷിപ്പ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ പത്ത് വിദ്യാർത്ഥികൾക്ക്  വിതരണവും ചെയ്യുന്നതാണ്.അരനൂറ്റാണ്ടിലേറെകാലമായി പിതൃതർപ്പണ ബലികർമ്മവുമായി ഇന്നും ആയിരങ്ങൾക്ക് മോക്ഷ പ്രാപ്തി നൽക്കുന്ന ആചാര്യൻ രാമകൃഷ്ണൻ ഇളയതിനെ ചടങ്ങിൽ ഗുരു ദക്ഷിണയും, വസ്ത്രവും നൽകി വേളയിൽ സ്നേഹ വന്ദനം സമർപ്പിക്കുന്നതുമാണ്. കൂട്ടായ്മ സ്ഥാപക സാരഥികളിൽ പ്രഥമ നിരയിലുള്ളവരും മാധ്യമ .ആദ്ധ്യാത്മിക സാമൂഹ്യ നിറവ്യക്തി ത്വങ്ങളുമായ എ വേണുഗോപാൽ, ജനു ഗുരുവായൂർ എന്നിവർക്ക് സ്‌മരണാജ്ഞലിയും ദിനാചരണ പ്രധാന പ്രത്യേകമായി അർപ്പിക്കുന്നു. വിട പറഞ്ഞ കൂട്ടായ്മ കുടുംബങ്ങളിലുള്ള അനേകം പേരുടെ ഛായാചിത്രങ്ങൾ നിരയായി വേദിയിൽ അണിനിരത്തിഅതാത് കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെയാണ് പിതൃസ്മൃതി ചടങ്ങിന് ആരംഭം കുറിയ്ക്കുന്നത്. മറ്റ് വിശിഷ്ട വ്യക്തി ത്വങ്ങളും വേളയിൽ സംബന്ധിയ്ക്കുന്നതാണ് 

പത്രസമ്മേളനത്തിൽ കെ.ടി. ശിവരാമൻ നായർ , അനിൽ കല്ലാറ്റ്, രവി ചങ്കത്ത് . ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ , ജയറാം ആലക്കൽ, ശശി കേനാടത്ത് , മുരളി അകമ്പടി , രവി വട്ടരങ്ങത്ത്, ഹരിദാസ് മാമ്പുഴ എന്നിവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts