the digital signature of the temple city

ഗുരുവായൂർ ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന രാമായണ മാസാചരണ പരിപാടികൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ നടത്തും. 

- Advertisement - Guruvayoor image

രാമായണ പാരായണം, വിവിധ രാമായണങ്ങൾ, അപൂർവ്വ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനം, രാമായണ വൈവിധ്യങ്ങളിലൂടെ സഞ്ചാരം- രാമായണ പ്രഭാഷണ പരമ്പര, അദ്ധ്യാത്മിക പുസ്തകോത്സവം,സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി, ഉപന്യാസ രചനാ മത്സരങ്ങൾ എന്നിവയുണ്ടാകും.

രാമായണ മാസാരംഭ ദിനമായ ജൂലൈ 17 ന് മുതൽ ദിവസവും രാവിലെ അഞ്ചു മണി മുതൽ  മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാമായണ പാരായണം ഉണ്ടാകും.  ആദ്ധ്യാത്മിക പുസ്തകോത്സവം ദേവസ്വം ബുക്ക്സ്റ്റാളിൽ നടക്കും. ദേവസ്വം പ്രസിദ്ധീകരിച്ച ആദ്ധ്യാത്മ രാമായണം, രാമായണം ഇൻ തേർട്ടി ഡേയ്സ് എന്നീ പുണ്യഗ്രന്ഥങ്ങൾ ഭക്തർക്ക് പുസ്തകശാലയിൽ നിന്ന് വാങ്ങാം.

ജൂലൈ 23 മുതൽ കിഴക്കേ നട വൈജയന്തിമന്ദിരത്തിലെ ദേവസ്വം ആർട്ട് ഗാലറിയിൽ രാമായണം ചിത്രപ്രദർശനം, അപൂർവ്വ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനം എന്നിവയുണ്ടാക്കും. ജൂലൈ 17 മുതൽ ജൂലൈ 31 വരെ ദിവസവും രാത്രി ഏഴു മുതൽ 8 വരെയും ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 16 വരെ ദിവസവും രാത്രി ഏഴര മണി മുതൽ എട്ടര വരെയും രാമായണ വൈവിദ്ധ്യങ്ങളിലൂടെ – ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടക്കും. 

വ്യാഴാഴ്ച രാത്രി 7ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ രാമായണ മാസ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി മത്സരം, ഉപന്യാസ രചന മത്സരങ്ങളും നടത്തുന്നുണ്ട്. കൂടാതെ രാമായണത്തെ അടിസ്ഥാനമാക്കി ഓരോ ദിവസവും ഓരോ ചോദ്യം വീതം  ജീവനക്കാർക്കായി ദേവസ്വം ഓഫീസിലും ഭക്തർക്കായി മതഗ്രന്ഥശാലയിലും പ്രസിദ്ധീകരിക്കും. ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കാം. ശരിയുത്തരം രേഖപ്പെടുത്തുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടാകും

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts