the digital signature of the temple city

മാൻ ഹോളിൽ നിന്നും കക്കൂസ് മാലിന്യം പുറത്തേക്ക്; ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ അർബൻ ബാങ്കിന് സമീപം മാൻ ഹാളിൽ നിന്നും  കക്കൂസ് മാലിന്യം പൊട്ടി ഒഴുകി ദുർഗന്ധം വമിക്കുന്നന്നതിനെതിരെ ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

ഏരിയ പ്രസിഡൻ്റ് പ്രദീപ് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു.CPMൻ്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണം അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണെന്നും അതിൻ്റെ ഉദാഹരണമാണ് കോടികൾ ചിലവിട്ട് പണിത അഴുക്കുചാൽ പദ്ധതി 4 വർഷം ആവുമ്പോഴേക്കും ഇപ്രകാരം പരാജയമാകുന്നതെന്നും കൗൺസിലർ ആരോപിച്ചു. പരാതി നൽകുന്നതിൻ്റെ ഭാഗമായി പ്രതിഷേധത്തിന് ശേഷം നാട്ടുകാരുടെ ഒപ്പ് ശേഖരണവും നടത്തി. 

ബിജെപി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, വൈസ് പ്രസിഡൻ്റ് ജ്യോതി രവീന്ദ്രനാഥ്, സെക്രട്ടറി പ്രസന്നൻ വലിയപറമ്പിൽ, ട്രഷറർ ദീപ ബാബു, ജിതിൻ കാവീട്, നിധിൻ മരയ്ക്കാത്ത്, ദീപക് തിരുവെങ്കിടം, കെ.കാളിദാസൻ, സൂരജ് താമരയൂർ, മനോജ് പൊന്നുപറമ്പിൽ എന്നിവർ നേതൃത്വം നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts